നവീകരിച്ച മൂന്നുറോഡുകൾ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ട്; മന്ത്രി മുഹമ്മദ് റിയാസ്

കോട്ടയം: കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കയം-കൂട്ടിക്കൽ-ഏന്തയാർ – ഇളങ്കാട്-വല്യേന്ത റോഡിന്റെ പണി വാഗമൺ വരെ പൂർത്തിയാകുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മുണ്ടക്കയം-കൂട്ടിക്കൽ-ഏന്തയാർ- ഇളങ്കാട്-വല്യേന്ത റോഡ്, ചോലത്തടം-കാവാലി-കൂട്ടിക്കൽ റോഡ്, കൂട്ടിക്കൽ ടൗൺ-നഴ്‌സറിപ്പടി റോഡുകളുടെ സംയുക്ത ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 45.60 കോടി രൂപ മുടക്കിയാണ് മൂന്നു റോഡുകൾ ആധുനിക നിലവാരത്തിൽ പൂർത്തീകരിച്ചത്.
വാഗമൺ, തേക്കടി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ   സഞ്ചാരികളെ എത്തിക്കാൻ വാഗമൺ വരെയുള്ള പണി പൂർത്തിയാകുന്നതോടെ സാധിക്കും. പശ്ചാത്തല സൗകര്യ വികസനത്തിൽ കഴിഞ്ഞ ഏഴര വർഷക്കാലമായി കേരളത്തിൽ വളരെയധികം പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടിക്കൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി പാരിഷ് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷനായിരുന്നു. മുൻ എം.എൽ.എ കെ.ജെ. തോമസ് ചടങ്ങിൽ മുഖ്യാതിഥി ആയി. പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കരാറുകാരനായ ഇ.എം.മധുവിനെ ചടങ്ങിൽ ആദരിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് അജിത രതീഷ്,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജോയ് ജോസ് മുണ്ടുപാലം, ജോർജ് മാത്യു,
ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ജില്ലാ ആസൂത്രണ സമിതി അംഗം കെ.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു ഷിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ രജനി സുധീർ, റെജി ഷാജി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജേക്കബ് ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
എം.വി. ഹരിഹരൻ, രജനി സലീലൻ, സിന്ധു മുരളീധരൻ, കെ.എൻ. വിനോദ്, ആൻസി അഗസ്റ്റിൻ, മായ ജയേഷ്, പി.എസ്.സജിമോൻ, ജെസ്സി ജോസ്, സൗമ്യ ഷമീർ, കെ.എസ്.മോഹനൻ, സി.ഡി.എസ്. ചെയർ പേഴ്‌സൺ ആശ ബിജു, പൊതുമരാമത്ത് റോഡ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എൽ. രാഗിണി, രാഷ്ട്രീയ പാർട്ടി അംഗങ്ങളായ പി.കെ.സണ്ണി, ജിജോ കാരക്കാട്, പി.സി.സൈമൺ, കെ.പി. ഹസൻ, പി.ജി.ദീപു, ജോർജുകുട്ടി മടിയ്ക്കാങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

പൊതുമരാമത്ത് വകുപ്പിൽ നിന്നുളള 35 കോടി രൂപ ഉപയോഗിച്ചാണ്
മുണ്ടക്കയം കൂട്ടിക്കൽ – ഇളങ്കാട്- വലേന്ത- വാഗമൺ റോഡ് ഒന്നാംഘട്ടമായി വലേന്ത വരെ പൂർത്തീകരിച്ചത്. ഈ റോഡ് കോലാഹല മേട് വഴി വാഗമണ്ണിലേക്ക് എത്തിച്ചേരുന്നതിന് സംസ്ഥാന ബജറ്റിൽ 17 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തു നിന്നാരംഭിച്ച് കാവാലി വഴി കൂട്ടിക്കൽ എത്തിച്ചേരുന്ന റോഡ് പത്തുകോടി രൂപ ചെലവഴിച്ചാണ്
ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരണം പൂർത്തീകരിച്ചത്. ഈ റോഡ് കൊക്കയാർ വഴി 35-ാം മൈലിൽ എത്തി ദേശീയ പാതയുമായി കൂടിച്ചേരുന്ന പ്രവൃത്തിയും നടന്നുവരികയാണ്. 60 ലക്ഷം രൂപ ചെലവഴിച്ചാണ് കൂട്ടിക്കൽ ടൗൺ – നഴ്സറി സ്‌കൂൾ ജംഗ്ഷൻ റോഡ്  നവീകരിച്ചത്.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...