കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പിക്ക് ഇന്ന് ശസ്ത്രക്രിയ. അംബ്ലിക്കല്‍ ഹെർണിയയുമായി ബന്ധപ്പെട്ടുള്ള സർജറിക്കായി തിരുവനന്തപുരത്തെ ആശുപത്രിയില്‍ എം.പി അഡ്മിറ്റ് ആയി.പരിശോധനയില്‍ ഉടനെ ഓപ്പറേഷൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് അദ്ദേഹം അഡ്മിറ്റ് ആകുകയായിരുന്നു. ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.എം.പി തന്നെയാണ് ചികിത്സയുടെ കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. അസൗകര്യം വന്നതില്‍ ഖേദിക്കുന്നു എന്നും കോട്ടയത്ത് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റി ഓഫീസിനോട് അനുബന്ധിച്ചുള്ള തൻ്റെ ഓഫീസ് പതിവുപോലെ പ്രവർത്തിക്കുന്നതാണെന്നും ജോസ് കെ. മാണി അറിയിച്ചു.