കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻകാല കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്

കോട്ടയം : കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻ കാല കോട്ടയം ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാർത്ഥി റെജി എം ഫിലിപ്പോസിനെ പരാജയപ്പെടുത്തിയാണ് ജോസ് പുത്തൻകാല തിരഞ്ഞെടുക്കപ്പെട്ടത്. ജോസ് പുത്തൻ കാലയ്ക്ക് 14 വോട്ടും , യു ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് 7 വോട്ടും ലഭിച്ചു. ബി ജെ പി അംഗം ഷോൺ ജോർജ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന സിപിഐ അംഗം ശുഭേഷ് സുധാകരൻ രാജി വച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 22 അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിൽ ഉള്ളത്. എൽ ഡി എഫിന് 14 അംഗങ്ങളാണ് ഉള്ളത്. യു ഡി എഫിന് എഴ് അംഗങ്ങളാണ് ഉള്ളത്. അടുത്തിടെ ബി ജെ പി യിൽ ചേർന്ന പി.സി ജോർജിൻ്റെ മകൻ ഷോൺ ജോർജും ജില്ലാ പഞ്ചായത്ത് അംഗമാണ്. എൽ ഡി എഫിലെ മുൻ ധാരണ പ്രകാരം സി പി ഐയിലെ ശുഭേഷ് സുധാകരൻ രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽ ഡി എഫിൽ സി പി എമ്മിന് ആറും , കേരള കോൺഗ്രസിന് അഞ്ചും , സി പി ഐയ്ക്ക് മൂന്നും അംഗങ്ങളാണ് ഉള്ളത്. നിലവിൽ കടുത്തുരുത്തി ഡിവിഷൻ അംഗമാണ് ജോസ് പുത്തൻകാല.5 തവണ ത്രിതല പഞ്ചായത്തംഗവും, ഒരു തവണ ഗ്രാമ പഞ്ചായത്തംഗവും, രണ്ട് തവണ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗവും രണ്ട് തവണ ജില്ല പഞ്ചായത്തംഗവുമായിട്ടുണ്ട് . എൽഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഇനിയുള്ള രണ്ട് വർഷം കേരള കോൺഗ്രസ് എമ്മിനാണ്. കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മറ്റി അംഗം,വൈക്കം കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്, കടുത്തുരുത്തി അർബൻ കോഓപ്പറേറ്റീവ് ഡയറക്ട് ബോർഡ് മെമ്പർ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്,
കെ എസ് സി എം കോട്ടയം ജില്ല പ്രസിഡന്റ് എന്നി സ്ഥാനങ്ങൾ ജോസ് പുത്തൻകാല വഹിച്ചിരുന്നു. നിലവിൽ കെ ടി യു സി (എം) സംസ്ഥാന പ്രസിഡന്റാണ് ജോസ് പുത്തൻകാല. ഭാര്യ : ഐബി ജോസ് മക്കൾ : ആൽബിൻ ജോസ്,സനൽ ജോസ്.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...