ജൂണ്‍ 21 ലോകസംഗീതദിനം

സംഗീതം ഇല്ലാത്ത ജീവിതം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ?

സംഗീതത്തെ കുറിച്ച് മഹാന്മാർ പറഞ്ഞ വാക്കുകൾ ഇതാ :

“എനിക്ക് കേള്‍ക്കാന്‍ പറ്റില്ലെങ്കിലും സംഗീതം സ്വപ്നം പോലെയാണ്”—ലുഡ്വിക് വാന്‍ ബീതോവന്‍
“സംഗീതം പ്രപഞ്ചത്തിന് ആത്മാവിനെയും മനസ്സിന് ചിറകുകളെയും ഭാവനകള്‍ക്ക് പറക്കാനുള്ള ശക്തിയെയും എല്ലാത്തിനും ഒരു ജീവനെ തന്നെയും നല്‍കും.”—പ്ലേറ്റോ
“വികാരങ്ങളുടെ ഷോര്‍ട്ട്ഹാന്‍ഡാണ് സംഗീതം”—-ലിയോ ടോള്‍സ്റ്റോയ്
“വാക്കുകള്‍ പരാജയപ്പെടുമ്പോള്‍ സംഗീതം സംസാരിച്ചുതുടങ്ങും”—–ഹാന്‍സ് ക്രിസ്റ്റ്യന്‍ അന്‍ഡേര്‍സണ്‍
“പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ സംഗീതത്തിലൂടെ പ്രകടിപ്പിക്കാം. നിശ്ശബ്ദമായിരിക്കാന്‍ പറ്റില്ല എന്ന സാഹചര്യത്തിലും സംഗീതത്തിലൂടെ പറയാം”—-വിക്ടര്‍ ഹ്യൂഗോ

സംഗീതം പല തരത്തിലുണ്ടെങ്കിലും അതിഷ്ടപ്പെടാത്തവര്‍ ലോകത്ത് ഉണ്ടാകുമോ എന്നുതന്നെ സംശയം. ജൂണ്‍ 21 ഇന്ന് ലോകസംഗീതദിനമായി ആഘോഷിക്കുന്നു.

1982 ജൂണ്‍ 21 മുതല്‍ ഫ്രാന്‍സില്‍ ഫെറ്റെ ഡി ലാ മ്യൂസിക് (മ്യൂസിക് ഡേ) ആയി ആചരിക്കുന്നു. അന്നത്തെ ഫ്രെഞ്ച് സാംസ്കാരികമന്ത്രിയായിരുന്ന ജാക്ക് ലാംഗ് ആണ് ഈ ദിനാചരണത്തിന് പ്രചാരം നല്‍കിയത്. അങ്ങനെ അത് ലോകസംഗീതദിനമായി മാറുകയും ചെയ്തു.
ആര്‍ട്ട് ഓഫ് മ്യൂസസ് എന്നര്‍ത്ഥമുള്ള മൗസിക് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് മ്യൂസിക് എന്ന വാക്കിന്‍റെ ഉത്ഭവം. സംഗീതം കേള്‍ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഗവേഷകര്‍ വിലയിരുത്തിയിരിക്കുന്നത് ഇങ്ങനെ :
* ചില കാര്യങ്ങള്‍ ചെയ്യാന്‍ നമ്മുടെ തലച്ചോറ് മൊത്തത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിലൊന്നാണ് സംഗീതം.

* ഫങ്ഷണല്‍ റെസൊനന്‍സ് ഇമേജിംഗ് ഉപയോഗിച്ച് ഗവേഷകര്‍ സംഗീതം കേള്‍ക്കുന്നവരുടെ പ്രതികരണം റെക്കോര്‍ഡ് ചെയ്തു. ഇതില്‍ നിന്നും മനസ്സിലായത് ശബ്ദവീചിയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗങ്ങള്‍, നാഡീവ്യവസ്ഥകള്‍ തുടങ്ങിയവയെല്ലാം സംഗീതത്തില്‍ മുഴുകുന്നു എന്നാണ്.

* സംഗീതത്തിന് തലച്ചോറിലെ വൈകാരിക, യാന്ത്രിക, കലാപരമായ ഭാഗങ്ങളെ ഉത്തേജിപ്പിക്കാന്‍ കഴിയും.

* ദിവസേന സംഗീതം കേള്‍ക്കുന്നതിലൂടെ തലച്ചോറിന്‍റെ ഘടന തന്നെ മാറുന്നു. തലച്ചോറ് ജീവിതത്തിലുടനീളം മാറിക്കൊണ്ടിരിക്കുന്നതിനെ സൂചിപ്പിക്കുന്ന പദമാണ് ബ്രെയിന്‍ പ്ലാസ്റ്റിസിറ്റി.

* ആഹാരം കഴിക്കുമ്പോള്‍ തലച്ചോറ് അതിനോട് എങ്ങനെ പ്രതികരിക്കുന്നുവോ അതേ രീതിയിലാണ് തലച്ചോറ് സംഗീതത്തോട് പ്രതികരിക്കുന്നതും.
* വ്യായാമം ചെയ്യുമ്പോള്‍ സംഗീതം കേള്‍ക്കുന്നത് വ്യായാമത്തിന്‍റെ കൂടുതല്‍ ഫലം ലഭിക്കാന്‍ ഇടയാക്കും.

* ഓരോരുത്തര്‍ക്കും ഓരോ സമയത്ത് ഓരോ പ്രിയപ്പെട്ട പാട്ടുകളുണ്ടാകും. കൂടുതല്‍ കാലം നമ്മുടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന പാട്ടിനോട് തീര്‍ച്ചയായും നമുക്കൊരു വൈകാരികഅടുപ്പം ഉണ്ടാകും. * സംഗീതം കേള്‍ക്കുന്നത് ഹൃദയസ്പന്ദനത്തിന്‍റെ രീതി തന്നെ മാറ്റും. രക്തസമ്മര്‍ദ്ദം, ശ്വാസോച്ഛോസം എന്നിവയെയും സംഗീതം നല്ലരീതിയില്‍ സ്വാധീനിക്കും.

* പാട്ട് നിലച്ചാലും തലച്ചോറിനകത്ത് പാട്ട് മുഴങ്ങിക്കൊണ്ടേയിരിക്കും.

* പാര്‍ക്കിന്‍സണ്‍രോഗം, തളര്‍വാതം തുടങ്ങിയവ ബാധിച്ച രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ മ്യൂസിക് തെറാപ്പി നിര്‍ദ്ദേശിക്കാറുണ്ട്.

* ഒരു സംഗീതഉപകരണം വായിക്കാന്‍ പഠിക്കുന്നത് റീസണിംഗ് സ്കില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...