ജസ്റ്റിസ് എൻ. അനിൽ കുമാർ ലോകായുക്‌തയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

മുൻ കേരള ഹൈക്കോടതി ജഡ്‌ജി ബഹുമാനപ്പെട്ട ജസ്റ്റിസ് ശ്രീ.എൻ. അനിൽ കുമാർ കേരള ലോകായുക്തയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ് ഭവനിൽ വച്ചു നടക്കുന്ന ചടങ്ങിൽ ബഹുമാന്യനായ ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.ബഹുമാന്യരായ ജസ്റ്റിസ് പി. സി. ബാലകൃഷ്ണ മേനോൻ, ജസ്റ്റിസ് കെ. ശ്രീധരൻ, ജസ്റ്റിസ് എം. എം. പരീത് പിള്ള, ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവരുടെ പിൻഗാമിയായി കേരളത്തിൻ്റെ ആറാമത്തെ ലോകായുക്‌തയായിട്ടാണ് ജസ്റ്റിസ് എൻ. അനിൽ കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്.

തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ അദ്ദേഹം കിളിമാനൂർ ഗവൺമെൻ്റ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർഥിയാണ്. നിലമേൽ എൻ. എസ്. എസ്. കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ജസ്റ്റിസ് എൻ.അനിൽ കുമാർ തിരുവനന്തപുരം ഗവൺമെൻ്റ് ലോകോളേജിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി.

1983-ൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ ആയിരുന്നു. 1991- ൽ മുൻസിഫ് ആയി ജോലിയിൽ പ്രവേശിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് എന്നീ പദവികളിൽ സേവനം അനുഷ്ഠിച്ചു. കേരള ഹൈക്കോടയതിയുടെ രജിസ്ട്രാർ ജനറൽ ആയി പ്രവർത്തിച്ചു വരവേ അദ്ദേഹത്തിനു കേരള ഹൈക്കോടതി ജഡ്ജി ആയി നിയമനം ലഭിച്ചു.കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ചതിനു ശേഷം KAAPA Act, NSA Act, COFEPOSA Act, NDPS Act എന്നിവ പ്രകാരം നിലവിൽ വന്ന ഉപദേശക ബോർഡിൻ്റെ ചെയർമാൻ സ്ഥാനത്തു പ്രവർത്തിച്ചു വരികയായിരുന്നു.ശ്രീമതി. ഗൗത അനിൽ കുമാർ ആണ് ഭാര്യ. മക്കൾ അർജുൻ, അരവിന്ദ്. രണ്ടു പേരും എഞ്ചിനീയർമാരാണ്.

Leave a Reply

spot_img

Related articles

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ്...

ഗണേഷ് കുമാർ രാജിവയ്ക്കില്ല

മന്ത്രി ഗണേഷ് കുമാർ രാജിവയ്ക്കില്ല. ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം.മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ...

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഭിന്നത

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ബിജെപിയിൽ ഭിന്നത. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ്...