സഭയിൽ ബി.ജെ.പിക്കെതിരെ ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ വ്യക്തി പ്രേമചന്ദ്രൻ; കെ. മുരളീധരൻ എം.പി.

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനാൽ എൻ.കെ പ്രേമചന്ദ്രൻ എം.പിയെ സംഘിയാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു .

സഭയിൽ ബി.ജെ.പിക്കെതിരെ ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ വ്യക്തിയാണ് പ്രേമചന്ദ്രനെന്നും മുരളീധരൻ പറഞ്ഞു .

പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോയെത്തിന്റെ പേരിൽ പ്രേമചന്ദനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി എതിര്‍ക്കും.

ഏളമരം കരീം രാജ്യസഭയില്‍ ബി.ജെ.പിക്കെതിരെ പ്രസംഗിച്ചതിനേക്കാള്‍ ശക്തമായി പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ കേന്ദ്രത്തിനെതിരെ സംസാരിച്ചിട്ടുണ്ട്.

സ്വന്തം അന്തര്‍ധാര മറച്ചുവെക്കാന്‍ ഇതുപോലുള്ള വ്യക്തിപരമായ കാര്യങ്ങളെ ബന്ധപ്പെടുത്തുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പാപ്പരത്തത്തിന്റെ ഉദാഹരണമാണ്.

സീറ്റ് വിഭജനത്തില്‍ ആര്‍.എസ്.പിയുടെ കാര്യത്തില്‍ തീരുമാനമായിക്കഴിഞ്ഞെന്നും മുരളീധരൻ പറഞ്ഞു

വ്യക്തിപരമായി ഭക്ഷണത്തിന് ആര് വിളിച്ചാലും രാഷട്രീയക്കാര്‍ പരസ്പരം പങ്കെടുക്കും.

മോദിയുടെ ഒരു നയത്തോടും തങ്ങള്‍ക്ക് യോജിപ്പില്ല.

എന്നുകരുതി, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാല്‍ തകരുന്നതല്ല ഈ രാജ്യത്തെ മതേതരത്വം.

നാളെ മുഖ്യമന്ത്രി ഒരു ഭക്ഷണവിരുന്നിലേക്ക് വിളിച്ചാല്‍ ഞാൻ പോകും.

ഞങ്ങള്‍ തമ്മിലെന്താ വല്ല സ്വത്ത് തർക്കവുമുണ്ടോ.

എന്നാൽ, രാഷട്രീയമായുള്ള വേർതിരിവുകളിൽ ഉറച്ചുനിൽക്കും, മുരളീധരൻ പറഞ്ഞു.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...