രഥോത്സവത്തിനായി കല്‍പ്പാത്തി ഒരുങ്ങി.ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് കല്‍പ്പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണം നടക്കും.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തില്‍ രാവിലെ പൂജകള്‍ക്കു ശേഷം 10.30നും11.30നും ഇടയ്ക്കാണു രഥാരോഹണം.
തുടർന്ന് മൂന്നു രഥങ്ങളും പ്രദക്ഷിണം ആരംഭിക്കും. ഭക്തരാണ് തേരുവലിക്കുക. രഥോത്സവത്തിന്‍റെ സുഖമമായ നടത്തിപ്പിനായി എല്ലാ ഒരുക്കങ്ങളും ചെയ്തെന്നും സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളില്‍ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ് രഥോത്സവം.ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നത്. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കാൽപാത്തി രഥോത്സവത്തെ തുടർന്നാണ് മാറ്റിവെച്ചത്.