വനിതകൾക്ക് സ്വയംതൊഴിൽ അവസരം ഒരുക്കി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം: വനിതകളെ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. 94 വനിതകൾക്കാണ് ബേക്കറി നിർമാണരംഗത്തും ബ്യൂട്ടീഷൻ കോഴ്‌സിലും സൗജന്യ പരിശീലനം നൽകിയത്. പരിശീലനം പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ചടങ്ങിൽ അധ്യക്ഷയായി.
തൊഴിലുറപ്പ് പദ്ധതിയിൽ നൂറു തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച 18 നും 45 നും മദ്ധ്യേ പ്രായമുള്ള തൊഴിലാളികൾക്കാണ് ‘ഉന്നതി’ എന്ന പേരിൽ നൈപുണ്യ വികസന പരിശീലനം നൽകിയത്. 62 വനിതകൾക്കാണ് ബേക്കറി ഉൽപ്പന്ന നിർമാണരംഗത്ത് 10 ദിവസത്തെ പരിശീലനം നൽകിയത്. 32 വനികൾക്ക് 30 ദിവസത്തെ ബ്യൂട്ടിഷൻ കോഴ്‌സും നൽകി. 6.25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജയശ്രീ ഗോപിദാസ്, ഷക്കീല നസീർ, ടി.ജെ. മോഹനൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.എസ് അജിമോൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ കെ.കെ. ഫൈസൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.അടുത്തിടെയാണ്...

സിൽവർ ലൈൻ പദ്ധതിയിലെ നിർണായക യോഗം വ്യാഴാഴ്ച

ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു,...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...