നല്ല എരിവുള്ള ഇനമാണ് കാന്താരിമുളക്.
കാപ്സൈസിന്‍ എന്ന രാസവസ്തുവാണ് മുളകിന് എരിവു നല്‍കുന്നത്.
പഴുത്ത് പാകമായ കാന്താരിമുളക് പക്ഷികള്‍ക്ക് ഇഷ്ടപ്പെട്ട ആഹാരമാണ്.
ഇതിന്‍റെ വിത്തുവിതരണത്തിലും അവ പ്രധാന പങ്കുവഹിക്കുന്നു.
അതുകൊണ്ടാണ് ഇംഗ്ലീഷില്‍ കാന്താരിമുളകിന് ബേര്‍ഡ്സ് ഐ ചില്ലി എന്നു വിളിക്കുന്നത്.
കാന്താരിയുടെ എരിവ് കൂടുന്തോറും ഔഷധഗുണവും കൂടും.
കാന്താരിയിലെ ജീവകം സി ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ പണ്ട് നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി കഴിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവത്രേ.