കർണാടകയിലെ കൊടകിലെ സൈൻ ബോർഡാണ് ഇൻ്റർനെറ്റിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. X ലെ ഒരു യൂസർ ആണ് ഫോട്ടോ ഷെയർ ചെയ്തത്. ഇംഗ്ലീഷിലെ ഇപ്പോഴുള്ള സൈൻബോർഡ് Urgent Make an Accident എന്നാണ്.
അവസരവേ അപഗട്ടക്കേ കരാനാ എന്നായിരുന്നു കന്നഡയിലെ വാക്കുകൾ. ഇതിൻ്റെ ശരിയായ അർത്ഥം അപകടങ്ങൾക്ക് കാരണം അമിതവേഗം എന്നാണ്. അതായത് Overspeading is the reason for accidents. ഇമേജ് കണ്ട പലരും സർക്കാരിൻ്റെ അനാസ്ഥയെ വിമർശിച്ചു. ചിലർ പറഞ്ഞത് ചാറ്റ് GPT ഉപയോഗിച്ചപ്പോൾ പറ്റിയ അബദ്ധമാണെന്നാണ്. urgent കഴിഞ്ഞൊരു കോമയിട്ടാൽ സംഗതി ശരിയാകുമെന്ന് ചിലർ.
ഗൂഗിൾ മാപ്പ് തെറ്റായിട്ടാണ് കാണിക്കുന്നതെന്നും അതു വഴി പോയ പലർക്കും വഴി തെറ്റിയെന്നും സ്ഥലവാസികൾ പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. പലരും മഹീന്ദ്ര റിസോർട്ടിലേക്കുള്ള വഴി ചോദിച്ചു കൊണ്ടേയിരുന്നു എന്നും പറഞ്ഞു പറഞ്ഞു മടുത്തപ്പോൾ അവർ വെച്ചതാണ് ഈ സൈൻ ബോർഡെന്നുമാണ് കിട്ടിയ വിവരം. എന്നാൽ ഈ ബോർഡ് അവിടെ തന്നെയുള്ളതാണോ എന്നും സംശയിക്കുന്നു.