കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് പഞ്ചാബ് എഫ്.സിയുമായി ഏറ്റുമുട്ടും

വിജയവഴിയില്‍ തിരിച്ചെത്താൻ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നു. ഐഎസ്‌എല്ലിലെ തുടക്കകാരായ പഞ്ചാബ് എഫ്.സിയാണ് എതിരാളികള്‍

കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.

കഴിഞ്ഞ എവേ മത്സരത്തില്‍ ഒഡീഷ എഫ്.സിയോട് 2-1 പരാജയപ്പെട്ട മഞ്ഞപ്പട നിലവില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.

പഞ്ചാബിനെ കീഴടക്കിയാല്‍ രണ്ടാം സ്ഥാനത്തേക്കെത്താനാകും.

നീണ്ട അവധിക്ക് ശേഷം സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യ അങ്കത്തിനാണ് ടീം ഇറങ്ങുന്നത്.

സൂപ്പർ കപ്പില്‍ ജംഷഡ്പൂർ എഫ്.സിയോടും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും കീഴടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് അവസാനം കളിച്ച നാലില്‍ മൂന്നിലും തോറ്റിരുന്നു.

അതേസമയം, ഒഡീഷക്കെതിരെ ഇറങ്ങിയ ടീമില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് പരിശീലകൻ ഇവാൻ വുകമനോവിച് ശ്രമിച്ചേക്കില്ല.

മുന്നേറ്റത്തില്‍ ക്യാപ്റ്റൻ ദിമിത്രി ദയമന്റകോസിലാണ് മലയാളി ക്ലബിന്റെ പ്രതീക്ഷ.

സസ്പെൻഷൻ കഴിഞ്ഞെത്തുന്ന മലയാളി സ്ട്രൈക്കർ കെ പി രാഹുല്‍ പഞ്ചാബിനെതിരെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചെക്കും.

ലൂണയ്ക്ക് പകരക്കാരനായി ടീമിലെത്തിയ ലിത്വാനിയ ദേശീയ ടീം നായകനും സ്ട്രൈക്കറുമായ ഫെഡോർ സെർനിച്ചിനെ സ്റ്റാർട്ടിങ് ഇലവനില്‍ ഇറക്കിയേക്കും.

ഒഡീഷക്കെതിരെ പകരക്കാരനായി താരം കളത്തിലെത്തിയിരുന്നു.

ഇനി ഒൻപത് മത്സരങ്ങളാണ് സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്ഇതില്‍ നാല് ഹോം മാച്ചും അഞ്ച് എവേ മാച്ചുകളുമാണ്.

Leave a Reply

spot_img

Related articles

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...

വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള...