കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ് സമര്‍പ്പണം ശനിയാഴ്ച

കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാര്‍ഡ് സമര്‍പ്പണവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനവും ഫെബ്രുവരി മൂന്ന് ശനിയാഴ്ച രാവിലെ 11ന് കാക്കനാട് അക്കാദമി അങ്കണത്തില്‍ നടക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുണ്‍ ബിരുദദാനവും മാധ്യമ അവാര്‍ഡ് സമര്‍പ്പണവും നിര്‍വ്വഹിക്കും.  

മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷനായിരിക്കും. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും അക്കാദമി മുന്‍ ചെയര്‍മാനുമായ തോമസ് ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തും. മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യ പ്രഭാഷണം നടത്തും.

ജേണലിസം ആൻഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക്ക് റിലേഷന്‍സ് ആൻഡ് അഡ്വര്‍ടൈസിംഗ്, വീഡിയോ എഡിറ്റിംഗ്, ഫോട്ടോ ജേർണലിസം    കോഴ്സുകളിൽ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. ഇതോടൊപ്പം 2022ലെ വിവിധ മാധ്യമ പുരസ്‌കാരങ്ങളും സമ്മാനിക്കും.

മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ്, മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, അസി. സെക്രട്ടറി പി.കെ. വേലായുധന്‍,  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ. രാജഗോപാല്‍ എന്നിവര്‍ സംസാരിക്കും.

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് – കെ. ജയപ്രകാശ് ബാബു, മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് – കെ. സുല്‍ഹഫ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള  എന്‍. എന്‍. സത്യവ്രതന്‍  അവാര്‍ഡ് – റിച്ചാര്‍ഡ് ജോസഫ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് – തെന്നൂര്‍ ബി. അശോക്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള മീഡിയ അക്കാദമി ഫോട്ടോഗ്രാഫി അവാര്‍ഡ് – ഫഹദ്  മുനീര്‍, മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡ്  -വി.പി വിനിത എന്നിവര്‍ക്കാണ് സമ്മാനിക്കുക. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരമായി സമ്മാനിക്കുക.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേരള മീഡിയ അക്കാദമി ക്യാഷ് അവാര്‍ഡ്, എം.എന്‍.ശിവരാമന്‍ നായര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്, പി.എസ്. ജോണ്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്, സി.പി.മേനോന്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്,  ടി.കെ.ജി നായര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് എന്നിവയും ചടങ്ങില്‍ സമ്മാനിക്കും.ശേഷം മാധ്യമ അവാർഡ് ജേതാക്കളുമായി അക്കാദമി വിദ്യാർത്ഥികളുടെ സംവാദം നടക്കും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...