കേരള സ്കൂൾ കലോത്സവം: സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. ഇതേവരെ ലീഡ് നിലനിർത്തിയ തൃശ്ശൂരിനെ പിന്തള്ളി പാലക്കാട് മുന്നിലെത്തി. 986 പോയിന്റുമായാണ് പാലക്കാട് മുന്നിട്ടുനിൽക്കുന്നത്. തൃശ്ശൂർ 985 പോയിന്റുമായും കണ്ണൂർ 984 പോയിന്റുമായും കനത്ത പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. കേവലം 5 മത്സരങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.