കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു

പാലക്കാടിലെ കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരവുകള്‍-ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ആമുഖപ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ ബജറ്റ് അവതരിപ്പിച്ചു. പ്ലാന്‍ ഫണ്ട്, കേന്ദ്ര ധനകാര്യ കമ്മിഷന്‍ വിഹിതം, ഹെല്‍ത്ത് ഗ്രാന്‍ഡ്, സംയുക്ത പദ്ധതികളായി ലഭിക്കുന്ന വിഹിതം, ലോണ്‍, എം.ജി.എന്‍.ആര്‍.ജി.എസ് ഫണ്ട് തുടങ്ങി എല്ലാ ഫണ്ടുകളും ഉള്‍പ്പെടെ ആകെ പ്രതീക്ഷിത വരവ് 13,64,95,857 രൂപയും പ്രതീക്ഷിത ചെലവ് 13,45,41,500 രൂപയുമാണ്. നീക്കിയിരിപ്പ് 19,54,357 രൂപ.
കാര്‍ഷിക മേഖലയില്‍ 63,72,440 രൂപ, വനിതാ വികസനത്തിനായി 10,46,240 രൂപ, പട്ടികജാതി വികസനത്തിനായി 63,22,000 രൂപ, ആരോഗ്യ മേഖലക്കായി 18,83,000 രൂപ, പാര്‍പ്പിട മേഖലക്കായി 5,26,08,000 രൂപ, കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 13,40,000 രൂപ, വയോജന മേഖലക്ക് 3,04,500 രൂപ, മാലിന്യസംസ്‌കരണത്തിനായി 16,35,700 രൂപ, കുടിവെള്ള പ്രശ്‌നപരിഹാരത്തിനായി 15.64,300 രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്. ഇപ്ലിമെന്റ് ഓഫീസര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് മെമ്പര്‍മാര്‍ എന്നിവ പങ്കെടുക്കുകയും ബജറ്റ് അംഗീകരിക്കുകയും ചെയ്തു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...