അസമിലെ ഗുവഹത്തിയിൽ ഫെബ്രുവരി 18 മുതൽ നടക്കുന്ന ഖേലോ ഇന്ത്യ ദേശീയ ബാസ്‌ക്കറ്റ്‌ബോൾ ചാന്പ്യൻഷിപ്പിൻറെ റഫറി പാനലിൽ മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിദ്യാർഥിയും. സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷനിലെ ബിരുദാനന്തര ബിരുദ വിദ്യാർഥി കെ. ആനന്ദ് കൃഷ്ണനാണ് മത്സരങ്ങൾ നിയന്ത്രിക്കാൻ അവസരം ലഭിച്ചത്.
നീലേശ്വരം കിഴക്കൻ കൊഴുവൽ സ്വദേശിയായ ആനന്ദ് മുൻപും ദേശീയ മത്സരങ്ങളുടെ റഫിയായിട്ടുണ്ട്.