കിവി എന്ന ചൈനീസ് ഗൂസ്ബെറി

ചൈനീസ് ഗൂസ്ബെറി എന്നും വിളിക്കുന്ന കിവിപ്പഴത്തിന് ഓവല്‍ആകൃതിയാണ്. ഏകദേശം ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ടാകും. തൊലിയുടെ നിറം ബ്രൗണ്‍ ആണ്. തൊലിപ്പുറത്ത് ചെറുരോമങ്ങള്‍ പോലെ കാണപ്പെടുന്നു. തൊലിപ്പുറത്തിന് ന്യൂസിലാന്‍ഡിലെ കിവി എന്ന പക്ഷിയുടെ തൂവലുമായി സാമ്യമുള്ളതിനാലാണ് കിവി എന്ന പേരുണ്ടായത്.

പുളിരസമുള്ള പഴമാണ് കിവി. ആന്‍റിഓക്സിഡന്‍റും വിറ്റാമിന്‍ സി യും വളരെയധികം അടങ്ങിയിട്ടുള്ള കിവിപ്പഴത്തിന്‍റെ ഉള്‍വശത്തിന് പച്ചനിറമാണ്. 100 ഗ്രാം കിവിയില്‍ 154 ശതമാനം വിറ്റാമിന്‍ സി ഉണ്ടാകും. ഇത് നാരങ്ങയിലും ഓറഞ്ചിലും ഉള്ളതിനേക്കാള്‍ ഇരട്ടിയാണ്.

ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കിവി കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. വിറ്റാമിന്‍ എ, ഇ, ബി6, ബി12, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും കിവിയിലുണ്ട്. ചര്‍മ്മത്തിന്‍റെ യുവത്വം കാത്തുസംരക്ഷിക്കാന്‍ കിവിക്ക് കഴിയും. ആസ്ത്മയുള്ള കുട്ടികള്‍ക്ക് ഔഷധമായി കിവിപ്പഴം കൊടുക്കുന്നത് നല്ലതാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...