ക്നാനായ സമുദായ ദിനവും മഹാസംഗമവും ചിങ്ങവനത്ത് നടന്നു

ക്നാനായ സമുദായ ദിനവും മഹാസംഗമവും ചിങ്ങവനത്ത് നടന്നു.ആയിരങ്ങൾ പങ്കെടുത്ത വൻ റാലിയോടെ ആണ് സമ്മേളനം ആരംഭിച്ചത്.ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിലെ ക്നായിതോമ്മാ നഗറിൽ നടന്ന സമ്മളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

നമ്മുടെ രാജ്യം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിന്നത് മതേതര മൂല്യത്തിന്റെയും ജനാധിപത്യ സംവിധാനത്തിന്റെയും പേരിലാണ്. എന്നാൽ ഇന്നത് തകർക്കപ്പെട്ട നിലയിലാണ്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾക്ക് ആദ്യ വിത്തുകൾ പാകിയത് ക്രൈസ്തവ മിഷണറിമാരും സമുദായ സംവിധാനങ്ങളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്നാനായ സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ സേവേറിയോസ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്. വാസവൻ മുഖ്യപ്രഭാഷണം നടത്തി. സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില് സാബു കോശി ചെറിയാൻ അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു.

ജോസ് കെ.മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോബ് മൈക്കിൾ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎൽഎ, ചാണ്ടി ഉമ്മന് എംഎൽഎ, ജില്ലാ പഞ്ചായത്തംഗം സുമാ എബി, സമുദായ സെക്രട്ടറി ടി.ഒ ഏബ്രഹാം തോട്ടത്തിൽ, ഫാ. ജേക്കബ് കല്ലുകളം, സമുദായ ട്രസ്റ്റി ടി.സി തോമസ് തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം.ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട്...