കൊടകര കുഴല്‍പ്പണ കേസ്: തിരൂര്‍ സതീശന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി. തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച ശേഷം കോടതി അനുമതി നല്‍കുകയായിരുന്നു. കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയാകും മൊഴി രേഖപ്പെടുത്തുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്‍പ്പെടെ കൊടകര കുഴല്‍പ്പണ കേസില്‍ പങ്കുണ്ടെന്ന് ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍.കോഡ് ഓഫ് ക്രിമിനല്‍ പ്രൊസിജീയറിലെ സെഷന്‍ 164 പ്രകാരം തിരൂര്‍ സതീശന്റെ മൊഴി രേഖപ്പെടുത്താന്‍ തുടരന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ധര്‍മ്മരാജന്‍ അടക്കം 25 സാക്ഷികളുടെ മൊഴികളില്‍ കള്ളപ്പണം കടത്ത് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ട്. 200 സാക്ഷികളാണ് കേസിലുള്ളത്. തുടരന്വേഷണത്തിന് അനുമതി ലഭിച്ചാല്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. വെളിപ്പെടുത്തലില്‍ കുറ്റസമ്മതത്തിന്റെ സ്വഭാവത്തിലുള്ളതിനാല്‍ ധര്‍മ്മരാജന്‍ അടക്കമുള്ളവരൊക്കെ പ്രതിയാക്കാനാണ് പോലീസിന്റെ തീരുമാനം.

Leave a Reply

spot_img

Related articles

പ്രദീപും, രാഹുലും സത്യപ്രതിജ്ഞ ചെയ്തു

ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎമ്മിൻ്റെ യു.ആർ പ്രദീപ്, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ...

യു.ആർ. പ്രദീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന്

ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ വിജയിച്ച യു.ആർ. പ്രദീപ്,പാലക്കാട്ട് വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്...

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...

കേരളത്തിന് എയിംസ് അനുവദിക്കുമോയെന്ന് ജോൺ ബ്രിട്ടാസ്; നിലവിൽ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി

എയിംസിനായി കേരളത്തെ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. രാജ്യസഭയിലെ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകിയത്. നിലവിലെ ഘട്ടത്തിൽ...