ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ദേവസ്വം ബോർഡ് ഉപദേശക സമിതി അംഗങ്ങൾ, വഴിപാടുകാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചെങ്ങളം വടക്കത്തിലത്ത് വെച്ച് ഗണപതി നമ്പൂതിരി കൊടിക്കൂറ കൈമാറും. കൊടിക്കൂറ ഏറ്റുവാങ്ങി രഥ ഘോഷ യാത്രയായി വാദ്യ മേളങ്ങളുടെയും ഭജനയുടെയും രാമനാമ ജപത്തിന്റെയും അകമ്പടിയോടു കൂടി വിവധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങി ആറാട്ട് സ്വീകരണ പന്തൽ വഴി വൈകിട്ട് 7.45 ന് ക്ഷേത്രത്തിൽ എത്തിചേരും.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 11 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായിട്ടുണ്ട്.