ട്വിറ്ററിനോട് മത്സരിക്കാനിറങ്ങിയ കൂ ആപ് പൂട്ടുന്നു

ഇന്ത്യൻ ആപ്പ് ആയ കൂ നിർത്തുന്നു. ട്വിറ്ററിനോട് (ഇപ്പോഴത്തെ എക്സ്) മത്സരിക്കാൻ ഇറങ്ങിയ ആപ്പ് ആയിരുന്നു കൂ. പക്ഷേ വലിയ അത്ഭുതങ്ങൾ ഒന്നും സംഭവിക്കാത്തത് കൊണ്ട് ഇത് നിർത്തലാക്കുന്നു. കൂവിൻ്റെ സ്ഥാപകൻ മായൻക് ബിദവാഡ്ക ലിങ്ക്ഡ് ഇൻ ലൂടെ ഇത് സ്ഥിരീകരിച്ച് കഴിഞ്ഞു.

വലിയ ഇന്റർനെറ്റ് കമ്പനികളോടും ബിസിനസുകാരോടും അവസരങ്ങൾക്കായി സംസാരിച്ചുവെങ്കിലും ഒന്നും നടപ്പിലായില്ല. പലരും കാലു മാറി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുമ്പോട്ടു പോകാനും സാധിക്കുന്നില്ല. അതുകൊണ്ടാണ് ഇപ്പോൾ ഇത് പൂട്ടുന്നത്.

കൂവും ഡെയിലി ഹണ്ടും തമ്മിലുള്ള ഉടമ്പടിയും പരാജയപ്പെട്ടതായാണ് റിപ്പോർട്ട്. ബ്രസീലിൽ ഈ ആപ്പിൻ്റെ ലോഞ്ചിന് ശേഷം ഇതിന് വളരെ പ്രചാരം ഉണ്ടായി. ഇന്ത്യയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായതുമില്ല. കൂവിൻ്റെ ഇൻ്റർഫേസിന് ട്വിറ്ററിനോട് ((ഇപ്പോഴത്തെ എക്സ്)) വളരെ സാമ്യമുണ്ട്. ഹാഷ് ടാഗ്, മെൻഷൻസ് തുടങ്ങിയ ഫീച്ചറുകൾ പോസ്റ്റുകളിൽ ഉപയോഗിക്കാമായിരുന്നു. മാത്രവുമല്ല ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി, മറാത്തി, ഗുജറാത്തി, ആസാമീസ്, പഞ്ചാബി ഭാഷകളും ഉപയോഗിക്കാമായിരുന്നു.

കൂ ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ പിയൂഷ് ഗോയൽ, രവിശങ്കർ പ്രസാദ്, അനിൽ കുംബ്ളെ. ജവഗൽ ശ്രീനാഥ് തുടങ്ങിയ പ്രമുഖർ കൂ അക്കൗണ്ട് തുടങ്ങിയിരുന്നു. 2022ൽ ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന ഒരു സംരംഭം ഉത്തർപ്രദേശ് സർക്കാരുമായി ഒപ്പു വച്ചിരുന്നു. സർക്കാരുമായി ചേർന്ന് പല പ്രോജക്ടുകളിലും കൂ പ്രവർത്തിച്ചു.

ടൈഗർ ഗ്ലോബലും ആക്സെലും ആറു മില്യൺ ഡോളർ നിക്ഷേപിച്ചു. കഴിഞ്ഞവർഷം ഏപ്രിലിൽ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ താണു. കമ്പനി 30% ജീവനക്കാരെ ലേ ഓഫ് ചെയ്യുവാൻ തീരുമാനിച്ചിരുന്നു.

നല്ല കാലത്തിലും മോശം സാഹചര്യത്തിലും കൂടെ നിന്ന ജീവനക്കാർക്ക് മായൻക് ബിദവാഡ്ക നന്ദി പറഞ്ഞു. ആരെങ്കിലും വലിയ കാഴ്ചപ്പാടുമായി വന്നാൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇപ്പോഴും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...