കോട്ടയം ജില്ലാ പഞ്ചായത്തിന് 132 കോടിയുടെ ബജറ്റ്

കോട്ടയം ജില്ല പഞ്ചായത്തിന് 132 കോടി 37,15,207 വരവും, 128 കോടി 18,80,500 രൂപ ചിലവും, 4, കോടി 18,34,707 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2024- 25 സാമ്പത്തീക വർഷത്തെ ബജറ്റ് പ്രസിഡൻ്റ് കെ.വി.ബിന്ദു അവതരിപ്പിച്ചു.

ജില്ലാ ഭക്ഷ്യ സംസ്കരണ കേന്ദ്രവും, ജില്ലാ ടൂറിസം ഫാമും കോഴയിൽ സ്ഥാപിക്കുവാൻ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ഇലക്ട്രോണിക് അമ്മത്തൊട്ടിൽ സ്ഥാപിക്കും.

ജില്ലയിൽ സ്ഥല ലഭ്യത ഉള്ള സ്ഥലത്ത് ഹാപ്പിനസ് പാർക്ക്, പ്രായമായവരുടെ സംരക്ഷണാർത്ഥം പ്രാദേശീക തലത്തിൽ വനിതാ തൊഴിൽ സേന, ഇതോടൊപ്പം ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ പദ്ധതി, കാർബൺ ന്യൂട്രൽ ജില്ലക്കായി തുടർ നടപടികൾ തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.

Leave a Reply

spot_img

Related articles

സിൽവർ ലൈൻ പദ്ധതിയിലെ നിർണായക യോഗം വ്യാഴാഴ്ച

ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു,...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...