കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ പെൻഷൻ ഫണ്ടിൽ തിരിമറി നടത്തി 3 കോടി രൂപ തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് DYSP സാജു വർഗീസിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക.
ക്രൈം ബ്രാഞ്ച് സംഘം നഗരസഭയിൽ നിന്നും പ്രാഥമിക വിവരങ്ങൾ തേടി.
പ്രതി അഖിൽ സി. വർഗീസ് ഒളിവിൽ തുടരുന്നതിനിടെയാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
കോട്ടയം വെസ്റ്റ് പൊലീസാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്.