കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും

കേരള കോൺഗ്രസ്‌ (എം)അഞ്ചു ദിവസം മുൻപ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച്‌ പ്രവർത്തനം തുടങ്ങിയതോടെ യുഡിഎഫ് കോട്ടയത്ത് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിച്ചേക്കും.

ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം കേരളാ കോണ്‍ഗ്രസുകളുടെ നേരിട്ടുള്ള മത്സരമാണ് കോട്ടയത്ത് നടക്കുക.

എല്‍.ഡി.എഫ് സിറ്റിങ് എം പി യായ തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച്‌ ചുവരെഴുത്തും പോസ്റ്റർ പ്രചാരണവും തുടങ്ങി മുൻതുക്കം നേടിയിട്ടുണ്ട്.

ഇതേ തുടർന്ന് വേഗത്തില്‍ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ജോസഫ് വിഭാഗം നീക്കം ശക്തമാക്കിയെങ്കിലും യു ഡി എഫിലെ സീറ്റ് വിഭജന ചർച്ചകളില്‍ അന്തിമ തീരുമാനം വൈകി.

കോട്ടയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനായി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം ക്രമീകരണം നടത്തിയിരുന്നു. എന്നാല്‍ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തെ മറികടന്ന് പ്രഖ്യാപനം നടത്തുന്നത് മുന്നണി ബന്ധം വഷളാക്കുമെന്നും കേരളാ കോണ്‍ഗ്രസ് കരുതുന്നു. എല്‍.ഡി.എഫ് ല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് സ്വന്തം നിലയില്‍ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സി.പി.എം നേതൃത്വം അനുമതി നല്‍കിയപ്പോള്‍ യു.ഡി.എഫി ല്‍ കോണ്‍ഗ്രസ് അത്രയും വിശാല സമീപനം കാണിച്ചിട്ടില്ല.
ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കുന്നതിന് ആണ് പാർട്ടിയില് ധാരണയായിട്ടുള്ളത്.

ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതു ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന വാദവും ഉണ്ട്. പ്രചരണ ദിനങ്ങൾ കൂടിയാൽ കൂടുതൽ പണം ചെലവഴിക്കേണ്ടിവരുമെന്നതാണ് തലവേദന സൃഷ്ടിക്കുന്നത്.

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...