കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ്യു പ്രവർത്തകർ അറസ്റ്റിൽ.
വയനാട് കലക്ടറേറ്റിന്റെ മുന്നിലായിരുന്നു കരിങ്കൊടി കാണിക്കാൻ നീക്കം.
കെഎസ്യു ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുൽദാസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ, ഔട്ട് റീച് സെൽ സംസ്ഥാന വൈസ് പ്രസിഡന്റ് വിനീഷ്, കൽപ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആൽഫൻ അമ്പാറയിൽ തുടങ്ങിയവരും അറസ്റ്റിലായി.