കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്ലെ കാമുകൻ ഫർമാൻ ഖാനൊപ്പം കേരളത്തിൽ

കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്ലെ കാമുകൻ ഫർമാൻ ഖാനൊപ്പം കേരളത്തിൽ.വീട്ടുകാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടി.പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ പെൺകുട്ടിയും കാമുകനും കേരളത്തിൽ അഭയം തേടിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണലീസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്‌തമായി എതിർത്തിരുന്നു.പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നതായി മൊണാലിസ പൊലീസിനോട് പറഞ്ഞു. അതിനാലാണ് സഹായംതേടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി നൽകിയശേഷം ഇരുവരും മടങ്ങി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ഷൂട്ടിങിനായാണ് ഇരുവരും കേരളത്തിലെത്തിയത്. താമസസ്‌ഥലത്തേക്ക് ഇരുവരും മടങ്ങിയെന്നും നിയമസഹായം നൽകുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

കേരളത്തിൽ എന്തുകൊണ്ട് എയിംസ് വൈകുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കേരളത്തിൽ എയിംസ് അനുവദിക്കാത്തത്തിൽ കേന്ദ്ര സർക്കാരിനെ ഹൈക്കോടതി വിമർശിച്ചു. എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കഴിഞ്ഞ 11 വർഷമായിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തത് എന്നും കോടതി ചോദിച്ചു.പുതിയതായി...

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച്‌ പ്രധാനമന്ത്രി

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന്...

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?’ എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

എൽഡിഎഫിൻ്റെ ഇത്തവണത്തെ പ്രചാരണ മുദ്രാവാക്യം - മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്തുവരുന്ന വികസനപ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിൽ ഉണ്ടായ മാറ്റങ്ങളും വ്യക്തമാക്കിക്കൊണ്ടാണ്...

ജി സുധാകരന്റെ വാർത്താസമ്മേളനം നാളെ

തൻ്റെ നിലപാട് വിശദീകരിക്കാൻ മുതിർന്ന സി പി എം നേതാവ് ജി സുധാകരൻ വാർത്താ സമ്മേളനം വിളിച്ചു. നാളെ രാവിലെ 11ന് പറവൂരിലെ വീട്ടിൽ...