സഹകരണ മേഖല ജനജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഘടകം: മന്ത്രി വി.എൻ.വാസവൻ

കുന്നുകര അഗ്രി പ്രൊഡക്റ്റ്സ് ആന്റ് മാർക്കറ്റിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

സഹകരണ മേഖല ജനജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ജീവിതത്തിൻ്റെ നാനാ മേഖലയിലേയും വിശാല സാധ്യതകൾ പ്രയോജനപ്പെടുത്തി ജനോപകാരപ്രദമായ കാര്യങ്ങളാണ് സഹകരണ മേഖല ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കുന്നുകര സർവീസ് സഹകരണ ബാങ്കിൻ്റെ അഗ്രി പ്രൊഡക്റ്റ്സ് ആന്റ് മാർക്കറ്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുന്നുകര സർവീസ് സഹകരണ ബാങ്ക് പുറത്തിറക്കിയ വാക്വം ഫ്രൈഡ് ചിപ്സ് യൂണിറ്റ് ചിപ് കോപ് സഹകരണ മേഖലയ്ക്ക് മുതൽക്കൂട്ടാണ്. ഏത്തക്കായ, മരച്ചീനി എന്നിവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളാണ് നബാർഡിൻ്റെ അഗ്രികൾച്ചറൽ ഇൻഫ്രാ സ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കാർഷിക, സഹകരണ മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ഇതിന് സാധിക്കും. ഭാവിയിൽ രണ്ടു മേഖലകളും പരസ്പര പൂരകങ്ങളായി പ്രവർത്തിച്ചാൽ കർഷകർക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിൽ പൊക്കാളി, മരച്ചീനി തുടങ്ങിയവ ഉത്പാദിപ്പിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന സഹകരണ സംഘങ്ങളുണ്ട്. ഇതിനൊപ്പം ചിപ്പ് – കോപ് കൂടിയെത്തുന്നതോടെ ജില്ലയ്ക്ക് വലിയ മുതൽക്കൂട്ടാവും. ഈ നേട്ടത്തിന് പിന്നിൽ നേതൃപരമായ പങ്ക് വഹിച്ച ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

നിക്ഷേപം സ്വീകരിക്കൽ, വായ്പ നൽകൽ എന്നതിനപ്പുറത്തേക്ക് സഹകരണ മേഖല വളർന്നു കൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലയിലും സഹകരണ മേഖല ഉത്പന്നങ്ങൾക്കായി കോപ് മാർട്ടുകൾ ആരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ ഉത്പന്നങ്ങൾ വിലക്കുറവുള്ളതും ജൈവ വൈവിധ്യങ്ങൾ നിറഞ്ഞതുമായിരിക്കും.

കൂടാതെ കേരളത്തിലെ ദുരന്ത മുഖങ്ങളിൽ കൈത്താങ്ങായി നിൽക്കാനും സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്തും പ്രളയ സമയത്തും ജനങ്ങൾക്ക് ആശ്വാസമായി സഹകരണ പ്രസ്ഥാനങ്ങൾ മാറിയെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ  വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. കർഷകർക്ക് വരുമാനം നൽകുന്ന പദ്ധതി ഏവർക്കും അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ രണ്ടാമത്തെ മൂല്യ വർദ്ധിത ഫാക്റ്ററിയാണിത്. മാഞ്ഞാലി സഹകരണ ബാങ്ക് കൂവ കൊണ്ടുള്ള ഉത്പന്നങ്ങളാണ് വിപണിയിൽ ഇറക്കിയത്. അടുത്തതായി വെളിയത്തുനാട് സഹകരണ ബാങ്ക് കൂൺ കൊണ്ടുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്.  ഇവയെല്ലാം കാർഷിക മേഖലയെ ഉത്തേജിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സോളാർ പ്ലാൻ്റ് ഉദ്ഘാടനം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി പ്രതീഷ് നിർവഹിച്ചു. സഹകരണ ബാങ്ക് സെക്രട്ടറി കെ.എസ് ഷിയാസ് റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ ബാങ്ക് പ്രസിഡൻ്റ് വി.എസ് വേണു, കുന്നുകര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൈന ബാബു, സംസ്ഥാന സഹകരണ യൂണിയൻ മെമ്പർ വി.എം ശശി, എറണാകുളം സഹകരണ ജോയിൻ്റ് രജിസ്ട്രാർ ജോസ്സാൽ ഫ്രാൻസിസ് തോപ്പിൽ, കൃഷിക്ക് ഒപ്പം കളമശ്ശേരി കോ ഓഡിനേറ്റർ എം.പി. വിജയൻ, മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....