എൽ.ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് പൂർത്തിയായി

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന
എൽ. ജഗദമ്മ എഴാംക്ലാസ് ബി
സ്റ്റേറ്റ് ഫസ്റ്റ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊട്ടാരക്കര പരിസര പ്രദേശങ്ങളിലായി പൂർത്തിയായി.
ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ഉർവ്വശി അവതരിപ്പിക്കുന്നു.
സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കഥാപാത്രവും തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം.അതു കൊണ്ടു തന്നെ കഥയുടെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് ” എൽ ജഗദ്മ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് “.
കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്,ജയൻ ചേർത്തല,കലാഭവൻ പ്രജോദ്,രാജേഷ് ശർമ്മ,കിഷോർ, നോബി,വി കെ ബൈജു,പി ആർ പ്രദീപ്,
രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്,ഇന്ദുലേഖ, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.
ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു.
എഡിറ്റിംഗ്-ഷൈജൽ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശരവണൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം -രാജേഷ് മേനോൻ,
കോസ്റ്റ്യൂംസ്-കുമാർ എടപ്പാൾ,മേക്കപ്പ് – ഹസ്സൻ വണ്ടൂർ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ ധനേശൻ, പ്രൊഡക്ഷൻ മാനേജർ- ആദർശ് സുന്ദർ,
സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-മുകേഷ്,സക്കീർഹുസൈൻ,അസിസ്റ്റന്റ് ഡയറക്ടർ-
വിഷ്ണു വിശിക,
ഷോൺ സോണി,
പോസ്റ്റർ ഡിസൈനിംഗ്-
ജയറാം രാമചന്ദ്രൻ,
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...