തടാകത്തിൻ്റെ പ്രസിദ്ധി പ്രതിമകളായി മാറിയ പക്ഷികൾ

കിഴക്കന്‍ആഫ്രിക്കയിലെ യുണൈറ്റഡ് റിപ്പബ്ളിക് ഓഫ് ടാന്‍സാനിയയിലാണ് നേട്രണ്‍ തടാകം. ഉപ്പും മറ്റു ലവണങ്ങളും ചേര്‍ന്ന നേട്രണ്‍ എന്ന മിശ്രിതം തടാകത്തിലെ ജലത്തിലടങ്ങിയിരിക്കുന്നതുകൊണ്ടാണ് തടാകത്തിന് ഈ പേരു ലഭിച്ചത്.

അഗ്നിപര്‍വ്വതം പൊട്ടുമ്പോഴുണ്ടാകുന്ന ചാരം അടങ്ങിയ പദാര്‍ത്ഥമാണ് നേട്രണ്‍. സോഡിയം ബൈകാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റുമാണ് മിശ്രിതത്തിലെ പ്രധാന ഘടകങ്ങള്‍.
ക്ഷാരസ്വഭാവമുള്ള തടാകത്തിന്‍റെ പിഎച്ച് മൂല്യം 9 നും 10.5 നും ഇടയ്ക്കാണ്.

കടല്‍വെള്ളത്തിനു പോലും പിഎച്ച മൂല്യം 7 നും 9 നും ഇടയ്ക്കേയുള്ളൂ. തടാകത്തിന്‍റെ താപനില 140 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ എത്താറുണ്ട്. ഇവിടെ കഴിയുന്ന പക്ഷിമൃഗാദികള്‍ക്ക് ഈ ഉപ്പുമിശ്രിതം ഹാനികരവുമാണ്.

ചില സമയത്ത് തടാകത്തിന് ചുവപ്പ് അല്ലെങ്കില്‍ പിങ്ക് അല്ലെങ്കില്‍ ഓറഞ്ച് നിറമായിരിക്കും. മഴ ഇല്ലാത്തപ്പോള്‍ തടാകത്തിലെ ജലനിരപ്പ് കുറയാറുണ്ട്. ആ സമയങ്ങളില്‍ ഉപ്പുമിശ്രിതങ്ങള്‍ തെളിഞ്ഞുകാണാന്‍ കഴിയും.
തടാകത്തിന്‍റെ ഒരു വിചിത്രമായ പ്രത്യേകത എന്താണെന്നറിയാമോ? ഇവിടെ വെച്ച് ചത്തുപോകുന്ന പക്ഷികളും ചെറുജീവികളും പ്രതിമകളായി മാറുന്നു. ഇതിനു കാരണം ഉപ്പുമിശ്രിതമാണ്. പ്രതിമകളായി മാറിയ പക്ഷികളുടെയും മറ്റും ഫോട്ടോകളിലൂടെയാണ് തടാകത്തിന് പ്രസിദ്ധി കിട്ടിയതും.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...