കേരള പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം ചിറ്റൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നബാര്‍ഡ് റൈഡ് 25 മുതലമട റെയില്‍വേ സ്റ്റേഷന്‍ റോഡ്, ആലംകടവ്-പാറക്കല്‍ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് സൈറ്റില്‍ സ്റ്റോക്ക് ചെയ്തിട്ടുള്ള മണ്ണ് ജനുവരി 29 ന് രാവിലെ 11 ന് ചിറ്റൂര്‍ പി.ഡബ്ല്യു.ഡി റോഡ്സ് സബ് ഡിവിഷന്‍ ചിറ്റൂര്‍ കാര്യാലയത്തില്‍ ലേലം ചെയ്യും. 5000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ജനുവരി 27 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഏഴു ദിവസത്തിനകം വിളിച്ചെടുത്ത ലേല വകകള്‍ ലേല സ്ഥലത്തിന് സമീപത്തുനിന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം ചിറ്റൂര്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ അറിവോടുകൂടി മാത്രം നീക്കം ചെയ്യണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.