ഭൂമി തരംമാറ്റ അദാലത്ത്; ഇടുക്കി ജില്ല

ഇടുക്കി ജില്ലാ ഭൂമി തരംമാറ്റം അദാലത്തില്‍ 375 ഭൂമി തരം മാറ്റല്‍ ഉത്തരവുകള്‍ വിതരണം ചെയ്തു. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിന് ഫോം 6 പ്രകാരം ഓണ്‍ലൈനായി നല്‍കിയ അപേക്ഷകളില്‍ തരംമാറ്റത്തിന് അര്‍ഹമായ 25 സെന്റില്‍ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് സൗജന്യ തരം മാറ്റം നടത്തി ഉത്തരവ് നല്‍കിയത്. 

രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്ത് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആര്‍ ഡി ഓഫീസുകളില്‍ തീര്‍പ്പാക്കാതെ കിടന്ന അപേക്ഷകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കി ഉത്തരവ് വിതരണം ചെയ്യണമെന്ന സംസ്ഥാനസര്‍ക്കാര്‍ തീരുമാനമനുസരിച്ചാണ് തരംമാറ്റ അദാലത്തുകള്‍ നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരെയടക്കം നിയോഗിച്ചാണ് നടപടിക്രമങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കിയത്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമുണ്ടാക്കിയതെന്നും ജലദൗര്‍ലഭ്യം അടക്കം നേരിടുന്ന പശ്ചാത്തലത്തില്‍ നിയമത്തിന്റെ ആവശ്യകത എല്ലാവരും മനസ്സിലാക്കണമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. 

ജില്ലയിലെ 100 ശതമാനം അപേക്ഷകളും തീര്‍പ്പാക്കാന്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ച വില്ലേജ് ഓഫീസ് ജീവനക്കാര്‍ മുതല്‍ സബ് കളക്ടര്‍വരെയുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതായും കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ വെച്ച് സിബി ജോര്‍ജ്, സെലിന്‍ ജോസഫ്, ജോര്‍ജ് സി കെ, കെ മുരളീധരന്‍, തോമസ് മാത്യു, ജോബി ടി ചാക്കോ, സാജന്‍ ജി പുന്നക്കല്‍, മാത്യു വര്‍ഗീസ് എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ തരംമാറ്റ ഉത്തരവ് കൈമാറി.   

ഇടുക്കി, ദേവികുളം ആര്‍ ഡി ഓഫീസുകളില്‍ വസ്തുവിന്റെ തരം മാറ്റത്തിന് അപേക്ഷിച്ചവര്‍ക്കുള്ള ഉത്തരവ് നടപടിക്രമമാണ് വിതരണം ചെയ്തത്. ഇടുക്കിയില്‍ നിന്നുള്ള 340 അപേക്ഷകളിലും ദേവികുളത്തെ 35 അപേക്ഷകളിലുമാണ് തീര്‍പ്പു കല്‍പ്പിച്ചത്,

പരിപാടിയില്‍ സബ് കളക്ടര്‍മാരായ അരുണ്‍ എസ് നായര്‍, വി.എം. ജയകൃഷ്ണണ്‍, ഡെ. കളക്ടര്‍മാരായ മനോജ് കെ, ദീപ കെ പി, ജോളി ജോസഫ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അദാലത്തില്‍ വേദിയില്‍ ഉത്തരവുകള്‍ വിതരണം ചെയ്യുന്നതിന് ആറ് കൗണ്ടറുകളും ഒരു ഹെല്‍പ് ഡെസ്‌കും ഒരുക്കിയിരുന്നു. 

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...