കൊച്ചിയില്‍ അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി.ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അർധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്.16 എസ്‌എഫ്‌ഐ പ്രവർത്തകർക്കും 8 അഭിഭാഷകർക്കും പരിക്കേറ്റു. ബാർ അസോസിയേഷൻ വാർഷികാഘോഷത്തിന് ഇടയിലേക്ക് എസ്‌എഫ്‌ഐ പ്രവർത്തകർ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കി എന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. അസോസിയേഷൻ വാർഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കയറിയാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് അഭിഭാഷകരുടെ ആരോപണം. അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്‌എഫ്‌ഐയുടെ ആരോപണം.