ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം നേടി ഇന്ത്യൻ ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

കാൻ ഫിലിം ഫെസ്റ്റിവലിൽ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ” കരസ്ഥമാക്കി 

 ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്.

ഈ ചരിത്ര നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്.

മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭാ, ഹ്രിദ്ധു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും.

മുംബൈയിൽ താമസിക്കുന്ന നഴ്‌സുമാരാണ് പ്രഭയും അനുവുവുമായി കനി കുസൃതിയും ദിവ്യപ്രഭയും എത്തുമ്പോൾ ഷിയാസ് എന്ന കഥാപാത്രത്തെ ഹൃദു ഹാറൂണും പാർവതി എന്ന കഥാപാത്രത്തെ ഛായാ കഥമും അവതരിപ്പിക്കുന്നു.

ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

കോ പ്രൊഡ്യൂസേഴ്‌സ്‌ ഇന്ത്യൻ കമ്പനികളായ ചോക്ക് & ചീസ് ഫിലിംസ്, അനദർ ബർത്ത് എന്നിവയും അതുപോലെ തന്നെ നെതർലാൻഡിലെ ബാൽദർ ഫിലിം, ലക്സംബർഗിലെ ലെസ് ഫിലിംസ് ഫൗവ്സ്, ഇറ്റലി എന്നിവരാണ്.

ഇരുപത്തിയഞ്ച് ദിവസങ്ങളിലായി മുംബൈയിൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം രത്നഗിരിയിൽ ആണ് ഓൾ വീ ഇമാജിൻ ആസ് ലൈഫിന്റെ പതിനഞ്ച് ദിവസത്തെ ചിത്രീകരണം നടന്നത്.

രണബീർ ദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

എഡിറ്റിങ് : ക്ലെമന്റ് പിന്റക്സ്,

സംഗീതം : തോപ്ഷേ,

പി ആർ ഓ : പ്രതീഷ് ശേഖർ.

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള...

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍...