അജിത് പവാര്‍ വിഭാഗത്തെ എന്‍സിപിയുടെ ഔദ്യോഗിക വിഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പി.സി. ചാക്കോ എന്‍സിപിയുടെ പേരില്‍ ഇനി എല്‍ഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ല. എല്‍ഡിഎഫിനൊപ്പം നിന്നു പ്രവര്‍ത്തിക്കാനും എല്‍ഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്താനും സംസ്ഥാന പ്രസിഡന്‍റിനെ യോഗം ചുമതലപ്പെടുത്തി.
എന്‍സിപിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ചു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച എല്ലാവരെയും വിപ്പ് നല്‍കി വിളിക്കാന്‍ യോഗം തീരുമാനിച്ചു. മന്ത്രിസ്ഥാനത്തുനിന്ന് എ.കെ. ശശീന്ദ്രനെ മാറ്റി, പകരം പാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ള മന്ത്രിസ്ഥാനം തോമസ് കെ. തോമസിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നല്‍കാനും തീരുമാനമായി.