കോട്ടയം ജില്ലയിൽ മൂന്ന് വാർഡുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കക്ഷി നില യുഡിഫ് – 1, എൽഡിഎഫ് – 2

കോട്ടയം ജില്ലയിൽ മൂന്ന് വാർഡുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് – 1, എൽഡിഎഫ് – 2

വാകത്താനം ഗ്രാമപഞ്ചായത്തിലെ 11- (പൊങ്ങന്താനം) വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിടിച്ചെടുത്തു..

കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥി ബവിത ജോസഫ് 2 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ബവിത ജോസഫ് 368 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി സജിനി മാത്യൂ 366 വോട്ടും ബി.ജെ.പി. സ്ഥാനാർഥി സുമ 48 വോട്ടും നേടി.

യു ഡി എഫ് അംഗത്തിൻ്റെ മരണത്തെ തുടർന്നായിരുന്നു പൊങ്ങന്താനത്ത് തെരഞ്ഞെടുപ്പ് നടന്നത്.

പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിൽ (പൂവൻതുരുത്ത് ) നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മഞ്ജു രാജേഷിന് 129 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

മഞ്ജു 487 വോട്ട് നേടിയപ്പോൾ ബി.ജെ.പി. സ്ഥാനാർഥി അശ്വതി രാജേഷ് 358 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി.

എൽഡിഎഫിൻ്റെ സിറ്റിംങ് സീറ്റിൽ സി.പി.എം. സ്ഥാനാർഥി ജെസി ജെയിംസ് 286 വോട്ടുമായി മൂന്നാം സ്ഥാനത്തായി.

വൈക്കം ചെമ്പ് കാട്ടിക്കുന്ന് ഒന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി.സി പി എം ലെ നിഷ വിജു 126 വോട്ടിനാണ് വിജയിച്ചത്.

നിഷ വിജു വോട്ടുകൾ 473 വോട്ടുകൾ നേടിയപ്പോൾകോൺഗ്രസിന്റെ കവിത ഷാജി 347 വോട്ടും ബി.ജെ.പിയുടെ സിന്ധു മുരളി 42 വോട്ടും നേടി.

കാട്ടിക്കുന്ന് വാർഡ് മെമ്പറായിരുന്ന എൽഡിഎഫിലെ ശാലിനി മധു തുടർച്ചയായി പഞ്ചായത്ത് കമ്മറ്റിയിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയിരുന്നു.
തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

എൽ ഡി എഫ് ഭരണം നടത്തുന്ന ചെമ്പിൽ നിലവിൽ എൽഡിഎഫ് – 8 കോൺഗ്രസ് – 4, കേരള കോൺഗ്രസ് (ജോസഫ്)- 1, ബിജെപി – 1 എന്നിങ്ങനെയാണ് കക്ഷി നില.

Leave a Reply

spot_img

Related articles

തിരുവനന്തപുരം സീറ്റിൽ സി പി ജോൺ മത്സരിക്കും

തിരുവനന്തപുരം സീറ്റ് സിഎംപി ക്ക് വിട്ടു നൽകാൻ തീരുമാനിച്ച് കോൺഗ്രസ്. കോൺഗ്രസ് ദേശീയ ജനറൽ സെ ക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം സിഎംപി സംസ്ഥാന...

സ്ഥാനാർഥി നിർണയം; അന്തിമ പട്ടിക തീരുമാനിക്കാനായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്

കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ പട്ടിക തീരുമാനിക്കാനായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്നു നടക്കും.നിലവില്‍ 20 സിറ്റിംഗ് സീറ്റുകള്‍...

60 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക എഐസിസിക്ക് കൈമാറി; നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ 60 സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ചിത്രം തെളിഞ്ഞു. ഇതു സംബന്ധിച്ച നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും.കെ.പി.സി.സി തയാറാക്കിയ...

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...