താമരശ്ശേരി ചുരം 6, 7 വളവുകൾക്കിടയിൽ ലോറികൾ കേടായതിനെ തുടർന്ന് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്നു.
പുലർച്ചെ 4.30നാണ് ആദ്യ ലോറി ഏഴാം വളവിന് സമീപം തകരാറിലായത്. ഇതിന് ശേഷം ആറാം വളവിന് സമീപം 2 വാഹനങ്ങൾ കൂടി കേടായത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കാൻ ഇടയാക്കി. ഹൈവേ പൊലീസ് സംഭവ സ്ഥലത്തുണ്ട്. ഗതാഗതക്കുരുക്ക് തുടരുകയാണ്