മെഷിനറി എക്സ്പോ എറണാകുളത്ത്

സംസ്ഥാനവ്യവസായ വാണിജ്യവകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്സ്പോ 2024 ന്റെ ആറാം പതിപ്പ് എറണാകുളം ജില്ലയിലെ കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഫെബ്രുവരി 10,11,12,13 തീയതികളില്‍ നടക്കും.

അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ് എക്സ്പോയുടെ ലക്ഷ്യം.

മെഷീന്‍ ടൂളുകളിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഹൈലൈറ്റ് ചെയ്യുന്ന എക്‌സ്‌പോയില്‍ ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍, അഗ്രോ ബേസ്ഡ് ആന്‍ഡ് ഫുഡ് പ്രോസസിംഗ് പാക്കേജിംഗ്, ജനറല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ്, മരാധിഷ്ടിത വ്യവസായങ്ങള്‍, റബ്ബര്‍ ആന്‍ഡ് പ്ലാസ്റ്റിക്, ഫൂട്ട്‌വിയര്‍, പ്രിന്റിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആയുര്‍വേദ, അപ്പാരല്‍, വേസ്റ്റ് മാനേജ്മെന്റ്, പ്ലാസ്റ്റിക് റീസൈക്കിള്‍ ഇ-മൊബിലിറ്റി, റിന്യുവബിള്‍ എനര്‍ജി തുടങ്ങിയ മേഖലകളിലെ മെഷിനറികള്‍ പ്രദര്‍ശനത്തിലുണ്ടാകും.

സംരംഭകര്‍ക്കും സംരംഭകരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മെഷിനറി എക്സ്പോ 2024 ല്‍ പങ്കെടുക്കാവുന്നതാണ്. തത്സമയ മെഷിനറി ഡെമോയും എക്‌സ്‌പോയിലുണ്ടാകും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9188401706

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...