മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല തിരുവുത്സവം

ക്രമീകരണങ്ങളൊരുക്കി ജില്ലാ ഭരണകൂടം
മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് തിരക്ക് കൂടാനുള്ള സാധ്യതയും, കൊടുംചൂടും കണക്കിലെടുത്തുകൊണ്ടുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല, തിരുവുത്സവം എന്നിവയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് തിരക്ക് കൂടാനുള്ള സാഹചര്യവും കൊടുംചൂടും കണക്കിലെടുത്തുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. ഉത്സവനഗരിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ ആംബുലന്‍സ് സൗകര്യം ഒരുക്കണം. എഴുന്നെള്ളിക്കുന്ന ആനകളുടെ ഫിറ്റ്നെസ്, ഭക്തജനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം, അവശ്യമരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ഉത്സവത്തോടനുബന്ധിച്ച് ആനകളുടെ എഴുന്നെള്ളത്ത് നടത്തുന്നത് സുരക്ഷിതമായിട്ടാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെയും വകുപ്പുകളുടെ ഏകോപനചുമതല കോന്നി തഹസില്‍ദാരേയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
പൊലീസിന്റെ നേതൃത്വത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥരേയും മഫ്തിയില്‍ പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിക്കും. പൊങ്കാലദിവസമുള്ള പാര്‍ക്കിംഗ് സ്ഥലം കണ്ടെത്തുന്നതിന് പഞ്ചായത്ത് അധികൃതരും ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളും പൊലീസുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. സിസിടിവി സംവിധാനം ഏര്‍പ്പെടുത്തും. ആംബുലന്‍സ് സഹിതമുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഉറപ്പാക്കും. പൊങ്കാലദിവസമായ 20ന് മലയാലപ്പുഴ പിഎച്ച്സിയില്‍ ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും സേവനവും അവശ്യമരുന്നുകളും ഉറപ്പാക്കും. ജലസ്രോതസുകളിലെ ക്ലോറിനേഷനും ഭക്ഷണശാലകളിലെ പരിശോധനയും കര്‍ശനമാക്കും. പൊങ്കാലദിവസം അഗ്‌നിശമനസേനയുടെ ഒരു യൂണിറ്റിന്റെ സേവനവും ഉറപ്പാക്കും. ഉത്സവകാലയളവില്‍ തടസം കൂടാതെയുള്ള വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. ജലക്ഷാമം നേരിടാതിരിക്കാനുള്ള നടപടികള്‍ കേരള വാട്ടര്‍ അതോറിറ്റി ഉറപ്പാക്കും. ഉത്സവകാലയളവില്‍ മലയാലപ്പുഴക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും. വ്യാജമദ്യവില്‍പ്പന, നിരോധിത ലഹരിവസ്തുക്കളുടെ വില്‍പന എന്നിവ തടയാനുള്ള നടപടികള്‍ എക്സൈസ് വകുപ്പ് ഏര്‍പ്പെടുത്തും. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍, ശുചീകരണപ്രവര്‍ത്തനങ്ങള്‍, ബയോടോയ്ലെറ്റ് സംവിധാനം, അനധികൃതകച്ചവടം ഒഴിപ്പിക്കല്‍, യാചകനിരോധനം തുടങ്ങിയ കാര്യങ്ങളിലുള്ള മുന്നൊരുക്കങ്ങള്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തും.
ജില്ലാ പൊലീസ് മേധാവി വി അജിത്ത്, ദുരന്തനിവാരണ ഡെപ്യുട്ടികളക്ടര്‍ ടി ജി ഗോപകുമാര്‍, മലയാലപ്പുഴ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ ഉണ്ണികൃഷ്ണന്‍ നായര്‍, ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് ദിലീപ് കുമാര്‍ പൊതീപ്പാട്, സെക്രട്ടറി മോഹനന്‍ കുറിഞ്ഞിപ്പുഴ, അംഗങ്ങളായ ശശിധരന്‍നായര്‍ പാറയരുകില്‍, മോഹനന്‍ നല്ലൂര്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...