മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണു നീ…..ഭാഗ്യമുദ്ര എന്ന ചിത്രത്തിനു വേണ്ടി പി.ഭാസ്കരൻ രചിച്ച് പുകഴേന്തി സംഗീതം പകർന്ന് യേശുദാസ് പാടിയ ഗാനമാണിത്.
മാമ്പഴങ്ങളിൽ മികച്ചത് മൽഗോവയാണെന്നാണ് പാട്ടിൽ പറയുന്നത്. മെയ്-ജൂൺ മാസങ്ങളിലാണ് ഇതിൻ്റെ സീസൺ. തമിഴ് നാട്ടിൽ പ്രത്യേകിച്ച് സേലത്തും ധർമ്മപുരിയിലും കൃഷ്ണഗിരിയിലും ആണ് കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത്. കേരളത്തിലും കർണാടകയിലും ആന്ധ്രപ്രദേശിലും ഗുജറാത്തിലും ഇത് വളരുന്നുണ്ട്.
മൽഗോവ മാമ്പഴത്തിന് നല്ല വലിപ്പമുണ്ടാകും. അതായത് ഒരു മാങ്ങയ്ക്ക് തന്നെ 300-500 ഗ്രാം തൂക്കമുണ്ടാകും. അണ്ടി ചെറുതാണ്. മാമ്പഴച്ചാറ് കൂടുതൽ ഉണ്ടാകും. സുഗന്ധവുമുണ്ടാകും.
മാമ്പഴത്തിനകം നല്ല മഞ്ഞ നിറത്തിലാണ്. മധുരമുള്ള മാമ്പഴമാണിത്. ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട മാമ്പഴമാണ് മൽഗോവ.