കഞ്ചാവ് ലഹരിയിൽ എക്സൈസിനെ വെട്ടിച്ച് കടന്ന് കളഞ്ഞയാളെ പിടികൂടി

പാലായിൽ കഞ്ചാവ് ലഹരിയിൽ അക്രമാസക്തനായി എക്സൈസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ വെസ്റ്റ് ബംഗാൾ സ്വദേശിയെ സാഹസികമായി പിടികൂടി.പാലാ – മുത്തോലി കടവിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതറിഞ്ഞ് എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവിനെ പാലാ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. പാലാ എക്സൈസ് റേഞ്ച് ടീം മുത്തോലി കടവ് ഭാഗത്തുള്ള ഇഷ്ടിക കട്ടക്കളങ്ങളോടനുബന്ദ മായി അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിച്ചു വരുന്ന ലേബർ ക്യാമ്പുകളുള്ള പ്രദേശങ്ങളിൽ ഇന്നലെ നടത്തിയ രാത്രികാല പട്രോളിംഗിൽ മുത്തോലി കടവ് – ചേർപ്പുങ്കൽ പള്ളി റോഡിൽ വെച്ച് രാത്രിയിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ടിങ്കു ബേജ് 37 വയസ്സ് എന്ന യുവാവിനെയാണ് 200 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീമാണ് ഇയാളെ പിടികൂടിയത്.പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുന്നതിനിടയിൽ കഞ്ചാവ് ലഹരിയിൽ ആയിരുന്ന പ്രതി എക്സൈസിനെ നേരെ അക്രമം അഴിച്ചുവിട്ട് സ്ഥലത്തുനിന്നും ഓടി സമീപത്തുള്ള 200 അധികം തൊഴിലാളികൾ കൂട്ടമായി താമസിച്ചു വരുന്ന അന്യസംസ്ഥാന ലേബർ ക്യാമ്പു കളിലേക്ക് ഓടിക്കയറി.എക്സൈസ് ഉദ്യോഗസ്ഥർ പിന്നാലെ ഓടി ലേബർ ക്യാമ്പുകളിലേക്ക് കടക്കുകയും, പിന്നീട് നടത്തിയ ദീർഘ നേരത്തെ തെരച്ചിചിലിനൊടുവിൽ ഇരുട്ടിന്റെ മറവിൽ ക്യാമ്പിനുള്ളിൽ ഒളിച്ചിരുന്ന പതിയെ പിടികൂടുകയും ചെയ്തു.ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചുവച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ബംഗാളിൽ നിന്നും ഇയാൾ ട്രെയിനിൽ ആയിരുന്നു കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്.യുവാക്കളും അന്യസംസ്ഥാന തൊഴിലാളികളും ആയിരുന്നു ഇയാളുടെ പ്രധാന കസ്റ്റമേഴ്സ്. ചെറിയ പാക്കിനെ 500 രൂപ നിരക്കിൽ ആയിരുന്നു ഇയാൾ വില്പന നടത്തിവന്നിരുന്നത്. പാലാ റേഞ്ച് എക്സൈസ്ഇൻസ്പെക്ടർ ബി. ദിനേശിന്റെ നിർദ്ദേശാനുസരണം നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, അനീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ രാജേഷ് ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ഹരികൃഷ്ണൻ അക്ഷയ് കുമാർ, അനന്തു ആർ, ജയദേവൻ, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

സിനിമ നിർമ്മാതാവ് ജിനു വി. നാദിന് ഗോൾഡൻ വിസ

കുഞ്ചാക്കോ ബോബനും നയൻ താരയും പ്രധാന വേഷം ചെയ്ത നിഴൽ എന്ന സിനിമ യുടെ നിർമ്മാതാവും വൺ, കാവൽ, ഹെർ എന്നീ സിനിമ...

മലബാറിൻ്റെ ജീവിതത്തുടിപ്പുകളുമായി ഒരു വടക്കൻ സന്ദേശം

മലബാർ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ ആ നാടിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച പറയുന്ന ചിത്രമാണ് ഒരു വടക്കൻ സന്ദേശംസാരഥി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ |അജയൻ ചോയങ്കോട് സംവിധാനം ചെയ്യുന്നു.സത്യചന്ദ്രൻ...

രഘുറാം കേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ചേരൻ ആദ്യമായി മലയാളത്തിൽ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

തമിഴിലെ പ്രതിഭാധനനായ സംവിധായകനും നടന്നുമാണ് ചേരൻ'.അദ്ദേഹം സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രം മലയാളത്തിലും ഏറെ വിജയം നേടിയതാണ്.മലയാളവുമായി ഏറെ ബന്ധങ്ങൾ ചേരനുണ്ട്.മലയാളി നായികമാർ...

നരി വേട്ടക്കു പുതിയ മുഖം

ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നുടൊവിനോ തോമസ്സിനു...