ചിലക്കൂർ സ്വദേശി കബീർ (48) ആണ് മരിച്ചത്.
വർക്കലയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മാവേലി എക്സ്പ്രസ്സ് തട്ടിയാണ് കബീർ മരിച്ചത്.
തിരിച്ചറിയാൻ സാധിക്കാത്ത വിധം മൃതദേഹം ചിന്നിച്ചിതറി.
അയന്തി ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്ന് ബന്ധുക്കളെ വിളിച്ചാണ് മരിച്ചത് കബീർ ആണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
പോലീസ് തുടർ നടപടികൾ ആരംഭിച്ചു.