ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാൻഡ്രിൽ അരിസോണ മൃഗശാലയിൽ

നൈജീരിയയിലും മറ്റും കണ്ടുവരുന്ന വളരെ വർണ്ണാഭമായ മുഖത്തോടു കൂടിയ ഒരുതരം ആൾകുരങ്ങുകൾ ആണ് മാൻഡ്രിൽ കുരങ്ങുകൾ.

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ മാൻട്രിൽ കുരങ്ങിനെ അരിസോണ മൃഗശാലയിൽ കണ്ടെത്തി. ഇതിന് 37 വയസ്സുണ്ട്.

നിക്കി എന്ന പേരുള്ള പെൺ മാൻട്രിൽ 1987 ജനുവരി 13ന് ഒറിഗൺ മൃഗശാലയിലാണ് ജനിച്ചത്. എന്നാൽ കഴിഞ്ഞ ആറു വർഷങ്ങളായി അത് അരിസോണ മൃഗശാലയിൽ ആണുള്ളത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇനങ്ങൾ ആയ ഈ കുരങ്ങുകളുടെ ശരാശരി ആയുസ്സ് ഏകദേശം 18.3 വയസ്സ് ആണ്. എന്നാൽ ഇപ്പോഴുള്ള നിക്കിയുടെ പ്രായം അതിൻറെ ഇരട്ടി ആണെന്നാണ് മൃഗശാല ഉദ്യോഗസ്ഥർ ഗിന്നസ്സ് വേൾഡ് റെക്കോർഡിനോട് പറഞ്ഞത്.

നിക്കിയുടെ സഹോദരിയായ വിക്ടോറിയ 2022 ഏപ്രിലിൽ 35 വയസ്സുള്ളപ്പോഴാണ് മരിക്കുന്നത്.

ഇവരെ രണ്ടുപേരെയും അരിസോണയിലേക്ക് മാറ്റിയത് ഉചിതമായ കാലാവസ്ഥയിൽ ജീവിക്കുന്നതിന് വേണ്ടിയാണ്.

കഠിനമായ തണുപ്പ് കാലാവസ്ഥ മാൻഡ്രിലുകൾക്ക് ദോഷം ചെയ്യും.

നിക്കിയാണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന മാൻഡ്രിലുകളിൽ ഏറ്റവും പ്രായം കൂടിയ മാൻഡ്രിൽ. ഇതിനു മുൻപ് അത് ഡള്ളാസ്സ് മൃഗശാലയിലെ 40 വയസ്സുണ്ടായിരുന്ന ഒരു പെൺ മാൻട്രിൽ ആയിരുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...