മാർജിൻമണി വായ്പ :കുടിശിക സെപ്റ്റംബർ 10 വരെ തീർപ്പാക്കാം

വ്യവസായ വകുപ്പ് വഴി നടപ്പാക്കിയ മാർജിൻമണി വായ്പ കുടിശിക തീർപ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 10 വരെ നീട്ടി.

ഈ പദ്ധതിയിലെ സംരംഭകർ മരണപ്പെടുകയും, സംരംഭം പ്രവർത്തനരഹിതമായിരിക്കുന്നതും, ആസ്തികൾ ഒന്നും നിലവിൽ ഇല്ലാത്തതുമായ യൂണിറ്റുകളുടെ മാർജിൻമണി വായ്പ കുടിശികത്തുക എഴുതിത്തള്ളുന്നതാണ്.

വായ്പാ കുടിശ്ശികയുള്ള മറ്റു യൂണിറ്റുകൾക്ക് തിരിച്ചടവിൽ ഇളവ് ലഭിക്കും. കുടിശികയുള്ള യൂണിറ്റുകൾ സെപ്റ്റംബർ 10 വൈകിട്ട് അഞ്ചിനകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ ഓഫീസിലോ സമർപ്പിക്കണമെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2326756, 9188127001

Leave a Reply

spot_img

Related articles

അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ്

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ് (ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ) തൊഴിൽ അവസരം. അസാപ്...

ഗ്രീഷ്‌മ വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളി

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്‌മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ പുതു ചരിത്രം....

കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയെ സ്ഥലം മാറ്റി

മാനസിക പീഡന ആരോപണത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസാ ജോണിനെതിരെ നടപടി എടുത്ത് ആരോഗ്യ വകുപ്പ് നടപടി....

ഷാരോൺ വധക്കേസ് – ഗ്രീഷ്മയ്ക്ക് വധശിക്ഷ

പാറശ്ശാല ഷാരോൺ വധക്കേസ് - ഗ്രീഷ്മയ്ക്ക് വധശിക്ഷ . കേസ് അപൂർവങ്ങളിൽ അപൂർവ്വമെന്ന് കോടതി. വധശ്രമം തെളിഞ്ഞതായി കോടതി. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകൾ...