സർക്കാർ കാശും കൊണ്ട് സ്ത്രീകൾ സ്ഥലം വിട്ടു

ഉത്തർപ്രദേശിലെ മഹാരാജ ഗഞ്ച് ജില്ലയിലാണ് സംഭവം. PM ആവാസ് യോജനയുടെ ആദ്യഗഡു പണം കിട്ടിയപ്പോൾ 11 സ്ത്രീകൾ ആ പണവും കൊണ്ട് ഭർത്താക്കന്മാരെ പോലും ഉപേക്ഷിച്ച് സ്ഥലം വിട്ടുവത്രേ. ഇതിൽ ഒരാൾ കാമുകനോടൊപ്പം ഒളിച്ചോടി എന്നും പറയുന്നു. ഇവരിൽ ഒരു സ്ത്രീയുടെ ഭർത്താവ് ബ്ലോക്ക് ഓഫീസിൽ വന്ന് രണ്ടാം ഗഡു പണം കൊടുക്കരുത് എന്ന് പറഞ്ഞപ്പോഴാണ് സംഭവത്തിൻ്റെ ഗൗരവവും കൂടുതൽ വിവരങ്ങളും മറ്റുള്ളവർക്ക് മനസ്സിലാകുന്നത്.

സംഭവം അറിഞ്ഞപ്പോൾ പോലീസുകാർ പോലും ഞെട്ടിപ്പോയി. ഇതുപോലെ ചില സംഭവങ്ങൾ 2016 ൽ നടന്നിരുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു. ഇതുവരെ 11 സ്ത്രീകളാണ് ആദ്യഗഡു പണം വാങ്ങിയശേഷം അപ്രത്യക്ഷമായിരിക്കുന്നത്.

ഭർത്താവിനെയും മക്കളെയും വിട്ട് കാമുകനോടൊപ്പം ഒരു സ്ത്രീ ഒളിച്ചോടിയപ്പോൾ മറ്റുള്ളവർ പല കാരണങ്ങൾ കൊണ്ടാണ് ഓടിപ്പോയത്. പലരും ഒറ്റയ്ക്ക് മറ്റു സ്ഥലങ്ങളിൽ പുതിയ ജീവിതം തുടങ്ങിയതായും കേൾക്കുന്നു. ഇതുവരെയുള്ള അന്വേഷണങ്ങളിൽ പുറത്തുവന്ന വിവരങ്ങൾ ആണിത്.

ജില്ല ഇൻഫർമേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഈ വിവരങ്ങൾ പുറത്തറിഞ്ഞത്. ജില്ലാ ഭരണകൂടം പണം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. 11 സ്ത്രീകൾ പണം ദുരുപയോഗം ചെയ്ത വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. അവർക്കെതിരെയും അവരുടെ ബന്ധുക്കൾക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശമുണ്ട്.
PM ആവാസ് യോജനയുടെ ആദ്യ ഗഡു തുക 40000 ആണ്. തുത്തി ബാരി, ഷീത് ലാപ്പൂർ, ചാത്തിയ, രാംനഗർ, ബാകുൽ ദിഹ തുടങ്ങിയ ഗ്രാമങ്ങളിൽ ആണ് സ്ത്രീകൾ ഓടിപ്പോയത്. രണ്ടാംഘട്ട വിതരണം നിർത്തിവയ്ക്കാനും നിർദ്ദേശമുണ്ട്.

സ്ത്രീകളുടെ ഭർത്താക്കന്മാർക്ക് ഇത് സംബന്ധിച്ച നോട്ടീസ് ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പാവപ്പെട്ടവരായ ഇടത്തരം കുടുംബങ്ങൾക്ക് വീടുവെക്കാൻ നൽകുന്ന സഹായ ധനമാണ്.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...