തൃശൂർ: സ്വർണാഭരണ നിർമാണ ഫാക്ടറികളിലും വീടുകളിലും ഫ്ലാറ്റുകളിലും അടക്കം നഗരത്തിൽ 74 ഇടത്ത് സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ പരിശോധന.
104 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ട് 5ന് ആരംഭിച്ച പരിശോധന തുടരുകയാണ്.
നൂറുകണക്കിന് ഉദ്യോഗസ്‌ഥർ എത്തി ഒരേസമയം വിവിധ സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി.
സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് ആണ് ഇതെന്നാണു സൂചന.