ഇംഗ്ലീഷ് ഇഡിയംസ് അറിയാം-12

ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ കരസ്ഥമാക്കാൻ അല്ലെങ്കിൽ ലക്ഷ്യം നേടാൻ കഠിനാധ്വാനം ചെയ്യണം എന്ന് ഓർമ്മിപ്പിക്കുന്ന ഒരു ശൈലിയാണ് no pain no gain. കഷ്ടപ്പെട്ടാലേ എന്തെങ്കിലും നേടാൻ കഴിയൂ എന്നർത്ഥം. കഷ്ടപ്പെട്ടില്ലെങ്കിൽ ഒന്നും നേടുകയുമില്ല. വെറുതെയിരുന്നാൽ ജീവിതവിജയം നേടാൻ കഴിയില്ല.

കഷ്ടപ്പാടിനെയും നേട്ടങ്ങളെയും ബന്ധപ്പെടുത്തിയുള്ള ഒരു പഴഞ്ചൊല്ല് പതിനാറാം നൂറ്റാണ്ടിൽ നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. ബ്രിട്ടീഷ് കവിയായിരുന്ന റോബർട്ട് ഹെറിക് 1648-ൽ എഴുതിയ ഒരു കവിതയുടെ പേര് No paines No gaines എന്നായിരുന്നു.

ഏതൊരു ലക്ഷ്യവും കൈവരിക്കാനുള്ള പാത ദുരിതം നിറഞ്ഞതായിരിക്കും എന്നാണ് no pain no gain പറയുന്നത്. ജീവിതവിജയവും കഠിനാധ്വാനവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ശൈലിയാണിത്.

അമേരിക്കൻ നടിയും ഫാഷൻ മോഡലുമായിരുന്ന ജെയിൻ ഫോണ്ട് 1982-ൽ ഇറക്കിയ എയ്റോബിക് വ്യായാമത്തെ കുറിച്ചുള്ള ഒരു വീഡിയോയിൽ Without Pains No Gains എന്നു പറയുന്നുണ്ട്. ബുദ്ധിമുട്ടുള്ള വ്യായാമമാണ് വീഡിയോയിൽ കാണിക്കുന്നത്.

ശാസ്ത്രജ്ഞനായിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ഒരിക്കൽ പറഞ്ഞു,”There are no gains without pains.”

അത് ലറ്റുകൾക്ക് കോച്ചുകൾ എപ്പോഴും നൽകാറുള്ള ഉപദേശമാണ് no pain no gain. ഇതു പറഞ്ഞ് കൂടുതൽ വ്യായാമം ചെയ്യിക്കാറുണ്ട്.

He paractised hard to win the medal as no pain no gain.

അർത്ഥം – മെഡൽ നേടാൻ അയാൾ കൂടുതൽ പ്രാക്ടീസ് ചെയ്തു. കാരണം കഷ്ടപ്പെട്ടില്ലെങ്കിൽ നേടാൻ കഴിയില്ല.

pain എന്നത് പിന്നീട് gain ആയി മാറും എന്ന സൂചന നൽകുന്ന ഇഡിയമാണ് no pain no gain.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...