മെഡിക്കൽ/എൻജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന ധനസഹായം

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പ്ലസ് വൺ പഠനത്തോടൊപ്പം മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന പദ്ധതി പ്രകാരം 2024-25 വർഷത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

2024 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ സയൻസ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ ബിപ്ലസിൽ കുറയാത്ത ഗ്രേഡ് ലഭിച്ചവരും, സിബിഎസ് സി/ഐസിഎസ് സി പരീക്ഷകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പത്താംക്ലാസിൽ യഥാക്രമം എ2, എ ഗ്രേഡുകൾ ലഭിച്ചിട്ടുള്ളവരും കുടുംബ വാർഷിക വരുമാനം 6,00,000 രൂപയിൽ കവിയാത്തവരുമായ പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ/എൻജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് ധനസഹായം അനുവദിക്കും.

അർഹരായ വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എൽ.സി/സിബിഎസ് സി/ഐസിഎസ് സി സർട്ടിഫിക്കറ്റ്, ജാതി/ വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, പരിശീലന സ്ഥാപനത്തിൽ ഫീസ് ഒടുക്കിയതിന്റെ രസീത് സഹിതം ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. പ്ലസ് ടു പരീക്ഷ എഴുതിയതിനു ശേഷം രണ്ട് മാസത്തെ ക്രാഷ് കോഴ്‌സിന് ചേരുന്നവരെയും വിഷൻ പദ്ധതിയ്ക്കായി പരിഗണിക്കും.

Leave a Reply

spot_img

Related articles

പത്താം ക്ലാസ് പാഠപുസ്തക പ്രകാശനവും വിതരണോത്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം...

ഡാമുകൾക്ക് ചുറ്റും ബഫർ സോൺ ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കും

ജലവിഭവ വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർ സോൺ ഏർപ്പെടുത്താനുള്ള തീരുമാനം സർക്കാർ പിൻവലിക്കും.കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ് നിയമസഭയിൽ നൽകിയ അടിയന്തര...

സഹകരണ എക്‌സ്‌പോ ഏപ്രിൽ 21 മുതൽ 30 വരെ കനകക്കുന്നിൽ

സഹകരണ എക്‌സ്‌പോ മൂന്നാം പതിപ്പ് ഏപ്രിൽ 21ന് കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരുമയുടെ പൂരം എന്ന് പേരിട്ടിരിക്കുന്ന...

സഹകരണ നിക്ഷേപ സമാഹരണം ഏപ്രിൽ 3 വരെ

സഹകരണ മേഖലയിൽ നടക്കുന്ന നിക്ഷേപ സമാഹരണ യജ്ഞം ഏപ്രിൽ 3 ന് അവസാനിക്കും. ദേശസാൽകൃത, ഇതര ബാങ്കുകളെക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് നിക്ഷേപ...