മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു

മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു.

83 വയസ്സായിരുന്നു.

വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നലെ വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9.30നാണ് മരണം.

സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

നാല് പതിറ്റാണ്ട് തൃശൂർ പൂരത്തിന്റെ ഭാഗമായിരുന്നു.

കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറയിലെ മേളാവേശത്തിൽ പെരുവനത്തിന്റെ വലംതലയായിരുന്നു

പെരുവനത്തെയും ആറാട്ടുപുഴയിലെയും തൃപ്പൂണിത്തുറയിലെയും ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെയുമെല്ലാം ഉത്സവങ്ങളിലെ മേളങ്ങളിലെ സ്ഥിരം സാന്നിധ്യമയായിരുന്നു അദ്ദേഹം.

അച്ഛൻ മാക്കോത്ത് ശങ്കരൻകുട്ടി മാരാർ ആയിരുന്നു ഗുരു.

കേരള സംഗീതനാടക അക്കാദമി പുരസ്‌കാരത്തിന് പുറമെ കലാചാര്യ പുരസ്‌കാരം, വാദ്യമിത്ര പുരസ്‌കാരം, ധന്വന്തരി പുരസ്‌കാരം, പൂർണത്രയീശ പുരസ്‌കാരം, ആറാട്ടുപുഴ ശ്രീ ശാസ്താ പുരസ്‌കാരം, വാദ്യ വിശാരദൻ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...