എം സി റോഡിൽ പന്തളം കുരമ്പാലയിൽ വാഹനാപകടത്തിൽ മദ്ധ്യവയസ്കന് ദാരുണ മരണം.കുരമ്പാല ഭാരത് പെട്രൂൾ പമ്പിന് മുന്നിൽ ഉണ്ടായ അപകടത്തിൽ ഏഴംകുളം സ്വദേശി മുരുകൻ (59) ആണ് മരിച്ചത്.ഇന്ന് രാവിലെ 6.15 ന് ആയിരുന്നു അപകടം.പന്തളം ഭാഗത്ത് നിന്നും വന്ന മിനി ലോറിയും അടൂർ ഭാഗത്ത് നിന്നും വന്ന സ്കൂട്ടറും തമ്മിൽ ഇടിച്ചാണ് അപകടം.സ്കൂട്ടറിൽ യാത്ര ചെയ്ത മുരുകൻ ആണ് മരിച്ചത്.മുരുകൻ്റെ ഒപ്പം യാത്ര ചെയ്ത സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. മിനിലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് പോലീസ് പറഞ്ഞു.