എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളിലെ ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി അപ്‌ഡേഷൻ പ്രക്രിയയുടെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കുടപ്പനക്കുന്ന് ഫ്രീമെൻസ് ക്ലബിൽ സംഘടിപ്പിച്ച മസ്റ്ററിങ് ക്യാമ്പ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ സന്ദർശിച്ചു. വിരലടയാളം പതിയാത്തവർക്ക് ക്യാമ്പുകളിലെത്തി ഫേസ് ആപ്പ്, ഐറിസ് സ്‌കാനർ എന്നിവ മുഖേന അപ്‌ഡേഷൻ ചെയ്യാവുന്നതാണെന്നും ഈ അവസരം പരമാവധി പ്രയോജനപ്പടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ജില്ലയിൽ മുൻഗണനാ വിഭാഗത്തിൽ 87 ശതമാനം ഗുണഭോക്താക്കളുടെ അപ്‌ഡേഷൻ പൂർത്തിയായിട്ടുണ്ട്. താലൂക്ക് തലത്തിൽ നടത്തി വരുന്ന ക്യാമ്പുകളിൽ ഫേസ് ആപ്പ്, ഐറിസ് സ്‌കാനർ മുഖേനയുള്ള അപ്‌ഡേഷൻ സൗകര്യം ലഭ്യമാണ്. മുൻഗണനാ വിഭാഗത്തിലെ ഇ-കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കൾക്ക് റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ ഉപഭോക്താക്കൾ ക്യാമ്പുകൾ നിർബന്ധമായും ഉപയോഗപ്പെടുത്തണം.