സിനിമ, സീരിയൽ നടൻ മേഘനാഥന്റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി.പഴയകാല നടന്‍ ബാലന്‍ കെ നായരുടെ മകനായ മേഘനാഥന്‍ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ കലാകാരനാണ് എന്ന് മന്ത്രി അനുസ്മരിച്ചു. ആദ്യകാലത്ത് വില്ലന്‍വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം പില്‍ക്കാലത്ത് കാരക്ടര്‍ റോളുകളിലും ശ്രദ്ധേയനായിരുന്നു. ബന്ധുമിത്രാദികളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.